തി​രു​വ​ന​ന്ത​പു​രം: ചി​കി​ത്സ ല​ഭി​ക്കാ​തെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രു​ക​ൻ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ആ​റ് ഡോ​ക്ട​ർ​മാ​ർ പ്ര​തി​ക​ളാ​കു​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. കേ​സി​ൽ 45 സാ​ക്ഷി​ക​ളു​ണ്ട്. കേ​ന്ദ്ര മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം അ​ന്തി​മ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​പാ​ട്രി​ക്, ഡോ. ​ശ്രീ​കാ​ന്ത്, അ​സീ​സ്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​റോ​ഹ​ൻ, ഡോ. ​ആ​ഷി​ക്, കൊ​ല്ലം മെ​ഡി​ട്രീ​ന ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ പ്രീ​തി, മെ​ഡി​സി​റ്റി​യി​ലെ ഡോ​ക്ട​ർ ബി​ലാ​ൽ അ​ഹ​മ്മ​ദ് എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഈ ​ഡോ​ക്ട​ർ​മാ​ർ വി​ചാ​രി​ച്ചി​രു​ന്നെ​ങ്കി​ൽ മു​രു​ക​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു എ​ന്നാ​ണ് അന്വേഷണ സംഘത്തിന്‍റെ ക​ണ്ടെ​ത്ത​ൽ.

വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം പ്ര​തി​ചേ​ർ​ക്ക​പ്പെ​ടു​ന്ന ഡോ​ക്ട​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. ചികിത്സകിട്ടാതെ മുരുകന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പാണ് സമിതിയെ നിയമിച്ചിരുന്നത്. ആരോഗ്യവകുപ്പ് നിയോഗിച്ചിരിക്കുന്ന അന്വേഷണ സമിതിയോട് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് പൊലീസ് അന്വേഷണ നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ