തി​രു​വ​ന​ന്ത​പു​രം: തമിഴ്‌നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് തെറ്റില്ലെന്ന് മെഡിക്കൽ ബോർഡിന്റെ അന്വേഷണ റിപ്പോർട്ട്. രക്ഷിക്കാവുന്ന നിലയിലല്ല മുരുകനെ ആശുപത്രിയിലെത്തിച്ചതെന്ന് വ്യക്തമാക്കിയ റിപ്പോർട്ടിൽ ആശുപത്രിയിൽ വെന്റിലേറ്റർ ഇല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് കൊല്ലത്തിനടുത്ത് ഇത്തിക്കരയിൽ ദേശീയപാതയിൽ വച്ച് മുരുകന് അപകടത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ പിന്നീട് ആറ് ആശുപത്രികളിലെത്തിച്ചെങ്കിലും എവിടെ നിന്നും ചികിത്സ ലഭിച്ചിരുന്നില്ല. മണിക്കൂറുകളോളം ആംബുലൻസിൽ കഴിഞ്ഞ മുരുകൻ പിന്നീട് മരിച്ചു.

മുരുകനെ ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മസ്‌തിഷ്ക മരണം സംഭവിച്ചതാണെന്നാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടർക്കെതിരെയും പിജി വിദ്യാർത്ഥിക്കെതിരെയും പൊലീസ് അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ നരഹത്യ കുറ്റം നിലനിൽക്കുമെന്നാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതേ തുടർന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് മെഡിക്കൽ ബോർഡിനെ നിയോഗിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോസർജൻ ഡോ.പികെ ബാലകൃഷ്ണന്റെ നേതൃത്വത്തിലുളള മെഡിക്കൽ ബോർഡിന്റേതാണ് റിപ്പോർട്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ