കൊച്ചി: തൃശൂർ മുരിങ്ങൂരിൽ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം അനന്തമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി. വാദം പത്ത് ദിവസത്തേക്ക് നീട്ടണമെന്ന പ്രതി സി.സി.ജോൺസന്റെ ആവശ്യം കോടതി തള്ളി. കേസ് കോടതി നാളെ പരിഗണിക്കും. മേയ് 8 ന് ജാമ്യാപേക്ഷ സമർപ്പിച്ചതാണെന്നും പ്രതിയെ അറസ്റ്റ് ചെയ്യാതെ കേസ് മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും കോടതി വാക്കാൽ പരാമർശിച്ചു.
അന്വേഷണം തുടരുകയാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന ഇരയുടെ ഹർജി കോടതി മാറ്റി.