കൊച്ചി: മുരിങ്ങൂരിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ വൈദികൻ സി.സി.ജോൺസന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവാൻ പ്രതിക്ക് കോടതി നിർദേശം നൽകി. പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് വി.ഷർസി ജാമ്യാപേക്ഷ നിരസിച്ചത്.
പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെടുക്കേണ്ടതുണ്ടെന്നും ലൈംഗിക പരിശോധന നടത്തേണ്ടതുണ്ടെന്നും സാക്ഷികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇര പരാതി കൊടുക്കാൻ വൈകിയെന്ന പ്രതിയുടെ വാദം കോടതി തള്ളി.
2016 ൽ യുവതിയെ രാത്രി വീട്ടിൽ കയറി പീഡിപ്പിച്ചെന്നും നഗ്ന ചിത്രങ്ങൾ എടുത്ത പ്രതി പീഡന വിവരം പുറത്തു പറഞ്ഞാൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ഇരയുടെ പരാതി.
അറിയിപ്പ്: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവയ്ക്ക് ഇരയായ വ്യക്തിയെയോ, നിയമപരമായ വിഷയത്തിൽ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടതോ/ അങ്ങനെ സംശയിക്കുന്നതോ ആരോപിക്കുന്നതോ ആയ കുട്ടിയെയോ തിരിച്ചറിയാൻ ഇടയാക്കുന്ന എന്തെങ്കിലും വിവരങ്ങൾ ഒരു തരത്തിലും വെളിപ്പെടുത്താനോ അതേകുറിച്ചുള്ള സൂചനകൾ നൽകാനോ പാടില്ല.
Read More: സംസ്ഥാനത്ത് വാക്സിൻ നയത്തിൽ മാറ്റം; ഇനി സ്വന്തം വാർഡിൽ റജിസ്റ്റര്‍ ചെയ്യണം