കോഴിക്കോട്: കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു സമീപം യുവാവ് വൃദ്ധനെ വെട്ടിക്കൊന്നു. ഇന്ന് പകല്‍ 2.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം.
നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന 60 വയസ് പ്രായമുള്ള വൃദ്ധനെയാണ് വളയം സ്വദേശി കെ കെ നിവാസില്‍ പ്രേമാനന്ദന്റെ മകന് പ്രബിന് ദാസ് (38) വെട്ടി കൊലപ്പെടുത്തിയത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വൃദ്ധനെ അശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതിക്ക് മാനസിക വിഭ്രാന്തിയുള്ളതായും ഇയാള്‍ മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ജയിലില്‍ പോകുന്നതിന് വേണ്ടിയാണ് വൃദ്ധനെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.