കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈം ബ്രാഞ്ച്. ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ ആലുവ മജിസട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കി. സായിയോട് നാളെ വൈകിട്ട് മൂന്ന് മണിക്ക് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിച്ചുണ്ട്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഈ സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കിക്കൊണ്ടുള്ള ക്രൈം ബ്രാഞ്ചിന്റെ നീക്കം. കേസില്‍ കൂറുമാറിയവരുടെ മൊഴികള്‍ വീണ്ടും രേഖപ്പെടുത്തുമെന്നുള്ള വിവരം നേരത്തെ പുറത്തു വന്നിരുന്നു.
സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ കേസില്‍ കൂറുമാറിയിരുന്നു. കേസിൽ നിർണായകമെന്ന് കരുതപ്പെടുന്നവരുടെ മൊഴികളായിരിക്കും വീണ്ടും രേഖപ്പെടുത്തുക. നേരത്തെ വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
Also Read: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു