തിരുവനന്തപുരം: കാട്ടാക്കടയിൽ സിപിഎം പ്രവർത്തകന് നേരെ വധശ്രമം. കാട്ടാക്കട സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ കുമാറിനെയാണ് ബൈക്കിൽ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുമാറിനെ പിന്നിലെത്തിയ അക്രമി സംഘം വെട്ടി വീഴ‌്‌ത്തുകയായിരുന്നു. കുതറിയോടിയ കുമാറിനെ അക്രമി വാളുമായി പിന്തുടർന്നെങ്കിലും കുമാർ രക്ഷപ്പെടുകയായിരുന്നു.

ഇയാളെ പിന്നീട് നെയ്യാറ്റിൻ‌കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്നെ ആക്രമിച്ചത് എസ്ഡിപിഐ പ്രവർത്തകരാണെന്ന് കുമാർ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ സിപിഎം-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. ഇന്നലെ സിപിഎം പ്രവർത്തകരുടെ വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ