തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. ലോ അക്കാദമിയില്‍ നിരാഹാര സമരം നടത്തിയപ്പോള്‍ രാത്രി വീട്ടിൽ പോയി ഭക്ഷണം കഴിച്ചു എന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരാണ് നടപടി.

പ്രസ്താവന പിൻവലിച്ച് ഏഴു ദിവസത്തിനകം നിരുപാധികം മാപ്പപേക്ഷിച്ചില്ലെങ്കില്‍ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകുമെന്നും കാണിച്ചാണ് മുരളീധരൻ കോടിയേരിക്ക് നോട്ടീസ് അയച്ചത്. പേരൂർക്കടയിൽ നടന്ന പൊതുസമ്മേളനത്തിൽ വച്ചാണ് കോടിയേരി പ്രസംഗം നടത്തിയത്. വസ്തുതകൾ പരിശോധിക്കാതെ ഏകപക്ഷീയമായി അപകീർത്തിപരമായ ഈ വാർത്ത പ്രസിദ്ധീകരിച്ച ഒരു മാധ്യമത്തിനെതിരേയും മുരളീധരന്‍ നോട്ടീസ് അയച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ