scorecardresearch

കോടിയേരി ബാലകൃഷ്ണനെതിരെ വി മുരളീധരന്‍ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

ലോ അക്കാദമിയില്‍ നിരാഹാര സമരം നടത്തിയപ്പോള്‍ രാത്രി വീട്ടിൽ പോയി ഭക്ഷണം കഴിച്ചു എന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരാണ് നടപടി

ലോ അക്കാദമിയില്‍ നിരാഹാര സമരം നടത്തിയപ്പോള്‍ രാത്രി വീട്ടിൽ പോയി ഭക്ഷണം കഴിച്ചു എന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരാണ് നടപടി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കോടിയേരി ബാലകൃഷ്ണനെതിരെ വി മുരളീധരന്‍ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. ലോ അക്കാദമിയില്‍ നിരാഹാര സമരം നടത്തിയപ്പോള്‍ രാത്രി വീട്ടിൽ പോയി ഭക്ഷണം കഴിച്ചു എന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരാണ് നടപടി.

Advertisment

പ്രസ്താവന പിൻവലിച്ച് ഏഴു ദിവസത്തിനകം നിരുപാധികം മാപ്പപേക്ഷിച്ചില്ലെങ്കില്‍ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകുമെന്നും കാണിച്ചാണ് മുരളീധരൻ കോടിയേരിക്ക് നോട്ടീസ് അയച്ചത്. പേരൂർക്കടയിൽ നടന്ന പൊതുസമ്മേളനത്തിൽ വച്ചാണ് കോടിയേരി പ്രസംഗം നടത്തിയത്. വസ്തുതകൾ പരിശോധിക്കാതെ ഏകപക്ഷീയമായി അപകീർത്തിപരമായ ഈ വാർത്ത പ്രസിദ്ധീകരിച്ച ഒരു മാധ്യമത്തിനെതിരേയും മുരളീധരന്‍ നോട്ടീസ് അയച്ചു.

Kodiyeri Balakrishnan Kerala Law Academy Bjp V Muraleedharan Defamation Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: