Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ഓണം കാണാൻ മൂന്നാറിൽ “പടയപ്പ”യെത്തി

ഒരു വർഷത്തിലേറെ നീണ്ട അജ്ഞാതവാസത്തിന് ശേഷമാണ് മൂന്നാറിലേയ്ക്കുളള “പടയപ്പ”യുടെ മടങ്ങിവരവ്

wild elephant,munnar, padayappa,
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഓണ നാളിൽ പടയപ്പ മൂന്നാറിൽ എത്തിയപ്പോൾ

തൊടുപുഴ: ഓണ നാളിൽ മൂന്നാറിൽ മഹാബലിയെ കാത്തിരുന്നവരെ കാണാൻ “പടയപ്പ”യെത്തി. ഏറെ നാളായി നാട്ടിൽ കാണാതിരുന്ന “പടയപ്പ” തിരികെയെത്തിയപ്പോൾ നീണ്ട നാളത്തെ ആശങ്കയ്ക്കാണ് വിരാമമായത്. ആന പ്രേമികളുടെ കാലങ്ങള്‍ നീണ്ട ആശങ്കയ്ക്കു വിരാമമിട്ട് മൂന്നാറിലെ ഏറ്റവും തലപ്പൊക്കമുള്ള കാട്ടാനായ “പടയപ്പ” തിരുവേണ ദിനത്തില്‍ വീണ്ടും മൂന്നാറില്‍ തിരിച്ചെത്തി.

മൂന്നാര്‍ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും സജീവ സാന്നിധ്യമായിരുന്ന “പടയപ്പ” ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷമാണ് മൂന്നാറില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. മൂന്നാറിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ രാജമലയില്‍ രാത്രി പത്തുമണിക്കു ശേഷമാണ് ശാന്തശീലനായ ഈ കാട്ടുകൊമ്പൻ എത്തിയത്. പ്രദേശത്തെ കടകളെല്ലാം അടച്ച ശേഷമായിരുന്നു പടയപ്പ പ്രദേശത്ത് റോന്തു ചുറ്റിയത്.

മൂന്നാറിലെ കാട്ടാനകളില്‍ ഏറ്റവും തലപ്പൊക്കമുള്ള കാട്ടാനയ്ക്കു പടയപ്പെയന്നു പേരു കിട്ടിയത് രജനീകാന്തിന്റെ പടയപ്പയെന്ന സിനിമ പുറത്തിറങ്ങിയ ശേഷമാണ്. അക്രമകാരിയല്ലാത്തതുകൊണ്ടുതന്നെ പടയപ്പയെ നാട്ടുകാര്‍ക്കും ഇഷ്ടമാണ്. എഴുപതുവയസോളം പ്രായമുണ്ടാകുമെന്ന് ആനപ്രേമികൾ പറയുന്നു. പടയപ്പയെ കാണാതായ സംഭവം മൂന്നാറിൽ ചര്‍ച്ചാ വിഷയമായിരുന്നു. പുറകിലെ ഒരു കാലിന് ചെറിയ മുടന്തുള്ള പടയപ്പയുടെ കൊമ്പ് നീളം കൂടിയതും വടിവൊത്ത ആകൃതിയുള്ളതുമാണ്.

Read More: മൂന്നാറിൽ കാട്ടാനകളുടെ മരണം തുടർക്കഥയാകുന്നു

ഒരിക്കൽ പടയപ്പവരുന്നതു കണ്ട് കലുങ്കിനടിയില്‍ കാരറ്റു ചാക്കുകള്‍ വെച്ച ശേഷം കലുങ്കിനു സമീപത്ത് ഒളിച്ചിരുന്ന വഴിയോര കച്ചവടക്കാരിയെ ഉപദ്രവിക്കാതെ കാരറ്റുമുഴുവന്‍ അകത്താക്കി മടങ്ങിയതും 2001-ല്‍ ആദിവാസി പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്തു മടങ്ങിയ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയുടെ വാഹനം മൂന്നാര്‍ നയമക്കാടു റോഡില്‍ തടഞ്ഞതുമെല്ലാം പടയപ്പയുടെ വീരകൃത്യങ്ങളായി ആനപ്രേമികള്‍ പാടി നടക്കാറുണ്ട് ഇപ്പോഴും.

മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാന ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ശാന്തശീലനായ പടയപ്പടയുടെ മടങ്ങി വരവ്. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് കാട്ടാനകള്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ദുരൂഹ സാഹചര്യങ്ങളിൽ ചരിയുകയും ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Munnars favourite wild tusker padayappa reappears after a long gap

Next Story
നടി ആക്രമിക്കപ്പെട്ട സംഭവം: നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യുംnadhirsha
The moderation of comments is automated and not cleared manually by malayalam.indianexpress.com