മൂന്നാർ: ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ കൈവശം വച്ചിരിക്കുന്ന ഭൂമിയുടേത് വ്യാജ പട്ടയമാണെന്ന് ലാൻഡ് റവന്യു കമ്മിഷണർ. രാജേന്ദ്രൻ കൈവശം വച്ചിരിക്കുന്നത് കെഎസ്ഇബിയുടെ ഭൂമിയാണെന്നാണ് കണ്ടെത്തൽ. 2015ലാണ് ലാൻഡ് റവന്യു കമ്മിഷണർ രാജേന്ദ്രന്റേത് വ്യാജ പട്ടയ ഭൂമിയാണെന്ന് റിപ്പോർട്ട് നൽകിയത്. ലാൻഡ് റവന്യു കമ്മിഷണർ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

അതേസമയം, ലാൻഡ് റവന്യു കമ്മിഷന്റെ റിപ്പോർട്ട് കലക്‌ടർ പൂഴ്‌ത്തിയതാണെന്നും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഭൂമി സ്വന്തമാണെന്നും പൂർവികരുടെ കാലം മുതൽ കൈവശം വയ്‌ക്കുന്നതാണെന്നുമാണ് രാജേന്ദ്രൻ അവകാശവാദം ഉന്നയിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ