scorecardresearch

മൂന്നാര്‍: സ്റ്റോപ് മെമ്മോ നല്‍കിയ സബ് കളക്ടറുടെ നടപടി ദുരൂഹമെന്ന് എം.എം മണി

അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തി​യ​വ​രി​ൽ ഏ​റെ​യും കോ​ണ്‍​ഗ്ര​സു​കാ​രാ​ണെ​ന്നും മ​ണി

അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തി​യ​വ​രി​ൽ ഏ​റെ​യും കോ​ണ്‍​ഗ്ര​സു​കാ​രാ​ണെ​ന്നും മ​ണി

author-image
WebDesk
New Update
mm mani, munnar

കൊ​ച്ചി: മൂ​ന്നാ​റി​ൽ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ​ത്തി​ന് അ​വ​സാ​ന നി​മി​ഷം സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ സ​ബ് ക​ള​ക്ട​റു​ടെ ന​ട​പ​ടി ദു​രൂ​ഹ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തി​യ​വ​രി​ൽ ഏ​റെ​യും കോ​ണ്‍​ഗ്ര​സു​കാ​രാ​ണെ​ന്നും മ​ണി വ്യ​ക്ത​മാ​ക്കി ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment

മുതിരപ്പുഴയാറിന്‍റെ തീരത്ത് മൂന്നാർ ഗ്രാമപഞ്ചായത്ത് ബഹുനില കെട്ടിടം നിർമിക്കുന്നതിനെതിരെ സി.പി.ഐ നേതാവ് എം.വൈ ഔസേഫാണ് ഹൈക്കോടതിയെ സമീപിച്ചത്. നിർമാണ പ്രവർത്തനങ്ങൾ ചട്ട വിരുദ്ധവും കോടതിയലക്ഷ്യവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മൂന്നാർ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്‍റെ അനുമതി വേണമെന്ന് 2010 ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഗ്രാമ പഞ്ചായത്ത് ലംഘിച്ചു. കണ്ണൻ ദേവൻ കമ്പനിക്ക് പാട്ടത്തിന് നൽകിയ ഭൂമിയിൽ പഞ്ചായത്തിന് അധികാരമില്ലെന്നും ഹർജിക്കാരൻ വാദിച്ചു.

ഇതിനിടെ സർക്കാർ നൽകിയ ഉപഹർജിയും കോടതി പരിഗണിച്ചു. സബ് കളക്ടർ രേണു രാജിന്‍റെ സത്യവാങ്മൂലം ഉൾപ്പെടെ സമർപ്പിച്ച റിപ്പോർട്ടിൽ എസ് രാജേന്ദ്രൻ എം.എൽ.എയ്ക്കും പഞ്ചായത്ത് ഭാരവാഹികൾക്കും എതിരെ പരാമർശങ്ങളുണ്ടായിരുന്നു. തുടർന്നാണ് എ.വൈ ഔസേഫിന്‍റെ ഹർജിയിൽ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാരിന്‍റെ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവായി. രണ്ട് ഹർജികളും ഇനി ഒരുമിച്ച് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും.

Munnar Mm Mani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: