തിരുവനന്തപുരം: കുറിഞ്ഞി സംരക്ഷണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സേവ് കുറിഞ്ഞി കാംപെയിൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഈ മാസം 13ന് മുന്നാറിൽ കുറിഞ്ഞി വാക്കത്തോൺ സംഘടിപ്പിക്കും. ‘കുറിഞ്ഞിയെ സംരക്ഷിക്കുക-മൂന്നാറിനെയും’ എന്ന സന്ദേശം ഉയർത്തിയാണ് വാക്കത്തോൺ നടത്തുന്നത്.

മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാരംഭിക്കുന്ന വാക്കത്തോൺ ടൗൺ ചുറ്റി പോസ്റ്റ് ഓഫീസ് ജംങ്ഷനിൽ സമാപിക്കും.

1989 മുതൽ കുറിഞ്ഞി കാംപെയിൻ കൗൺസിലിന്റെ നേതൃത്വത്തിൽ കുറിഞ്ഞി സംരക്ഷണ യാത്ര നടത്തി വരുന്നു. കുറിഞ്ഞി പൂക്കുന്ന വേളകളിൽ കൊടൈക്കനാലിൽ നിന്നും മൂന്നാറിലേയ്ക്ക് യാത്ര നടത്തിയിരുന്നു. വനത്തിലൂടെയുള്ള യാത്രക്ക് ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണം വന്നതിനെ തുടർന്നാണ് വാക്കത്തോൺ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ മാസം കൊടൈക്കനാലിലും വാക്കത്തോൺ സംഘടിപ്പിച്ചിരുന്നു. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 13ന് രാവിലെ 11ന് മുമ്പായി മൂന്നാർ കെഎസ്ആർടിസി പരിസരത്ത് എത്തണമെന്ന് കൺവീനർ ജി.രാജ്‌കുമാർ അറിയിച്ചു. വിവരങ്ങൾക്ക് 94464 37993, 94474 65029, 94472 66632.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.