scorecardresearch
Latest News

സംസ്ഥാനം കത്തയച്ചില്ല; കുറിഞ്ഞി സങ്കേതം അതിർത്തി പുനർ നിർണയത്തിന് കേന്ദ്ര അനുമതി വേണം

ലോക്‌സഭയിൽ മുല്ലപള്ളി രാമചന്ദ്രന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

സംസ്ഥാനം കത്തയച്ചില്ല; കുറിഞ്ഞി സങ്കേതം അതിർത്തി പുനർ നിർണയത്തിന് കേന്ദ്ര അനുമതി വേണം

ന്യൂഡൽഹി: മൂന്നാറിൽ കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയം സംസ്ഥാന സർക്കാരിന് ഒറ്റയ്ക്ക് തീരുമാനിക്കാൻ സാധിക്കില്ല. ഇതിന് കേന്ദ്ര വനം-വന്യജീവി വകുപ്പിന്റെ അനുമതി വേണമെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

ലോക്‌സഭയിൽ മുല്ലപള്ളി രാമചന്ദ്രന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടിക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രാലയം ചുമതല നല്‍കുകയും ചെയ്തു.

ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സർക്കാർ ബന്ധപ്പെട്ടിട്ടില്ലെന്ന് പരിസ്ഥിതി മന്ത്രാലയം വിശദീകരിച്ചു. 2006 ലാണ് കുറിഞ്ഞി സങ്കേതത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. പക്ഷെ അന്തിമ വിജ്ഞാപനം ഇനിയും ഇറക്കിയിട്ടില്ല. ഈ സമയത്ത് അനധികൃത കയ്യേറ്റം ഇവിടെ വ്യാപകമാവുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Munnar kurinji garden issue state needs centres approval

Best of Express