Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

തണുപ്പ് ആഘോഷിക്കാന്‍ വരട്ടെ; മൂന്നാറിലെ മഞ്ഞ് നശിപ്പിച്ചത് 0.75 മില്യണ്‍ കിലോ ഗ്രാം തേയിലയാണ്

ഇന്ന് മൂന്നാറിലെ താപനില മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ ദിവസം മൈനസ് മൂന്ന് ഡിഗ്രിയായിരുന്നു താപനില

ചിത്രം കടപ്പാട്: എപികെ

കൊച്ചി: മൂന്നാറില്‍ നിന്നുമുള്ള മഞ്ഞ് വീഴ്ച്ചയുടെ കാഴ്ച്ചകള്‍ മലയാളികളെ അമ്പരപ്പിക്കുന്നതാണ്. മഞ്ഞില്‍ പുതച്ച് കിടക്കുന്ന കുന്നുകളും തേയില തോട്ടങ്ങളുമെല്ലാം അപൂര്‍വ്വമായ കാഴ്ച്ചയാണ് മലയാളിക്ക്. കാണുന്നതിലും ഗുരുതരമാണ് മഞ്ഞ് വീഴ്ച്ചയുടെ പ്രത്യാഘാതമെന്നാണ് മൂന്നാറില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ന് മൂന്നാറിലെ താപനില മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ ദിവസം മൈനസ് മൂന്ന് ഡിഗ്രിയായിരുന്നു അത്. ജനുവരിയില്‍ മൂന്നാറിലെ താപനില പൊതുവെ എട്ട് മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ആ സ്ഥാനത്ത് മൈനസ് രണ്ടും മൈസ് മൂന്നുമൊക്കെ അനുഭവപ്പെടുമ്പോള്‍ അത് പല മേഖലകളിലും വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
 മഞ്ഞ് വീഴ്ച്ചയില്‍ തേയില തോട്ടങ്ങളും തേയിലയും വലിയ തോതില്‍ നശിച്ചതായാണ് അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള (എപികെ) പറയുന്നത്.   മൂന്നാറില്‍ 0.75 മില്യണ്‍ കിലോഗ്രാം തേയില നശിച്ചതായാണ് എപികെയുടെ റിപ്പോർട്ട്.  കഴിഞ്ഞ വര്‍ഷം ആകെയുണ്ടായ നഷ്ടം 700 ഹെക്ടറിന്റേതായിരുന്നു. എന്നാല്‍ ഈ തണുപ്പു കാലത്ത് മാത്രം 942 ഹെക്ടര്‍ തോട്ടമാണ് നശിച്ചതെന്ന് എപികെ അറിയിച്ചു. കാലാവസ്ഥയിലുണ്ടായ മാറ്റാണ് ഇത്ര വലിയ നാശനഷ്ടത്തിലേക്ക് തേയില തോട്ടമേഖലയെ നയിച്ചത്.

”മൂന്നാറില്‍ ഇന്ന് താപനില മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസാണ്. ഇത് അസ്വാഭാവികമാണ്. ജനുവരിയിലെ സാധാരണ താപനില എട്ട് മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഉയര്‍ന്ന മേഖലകളില്‍ തണുപ്പ് ഇതിലും കൂടുതലാകും” എപികെ സെക്രട്ടറി അജിത് ബാലകൃഷ്ണന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. സാധാരണയായി മൂന്നാറിലെ കൊടും തണുപ്പ് ഫെബ്രുവരി വരെ നിലനില്‍ക്കുന്നതാണ്.

Read Also: മൂന്നാറിൽ മഞ്ഞുമഴ, കേരളം ‘കിടുകിടാ’ വിറയ്ക്കുന്നു: ഇങ്ങനെ തണുക്കാൻ കാരണം എന്ത്?

ഉത്തരേന്ത്യയിലെ ശീതക്കാറ്റും നോര്‍ത്തേലി കാറ്റുമാണ് കേരളത്തിലെ ഈ അസാധാരണമായ ഈ കാലവസ്ഥാ പ്രതിഭാസത്തിന് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന വിവരം.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ റഡാര്‍ റിസര്‍ച്ച് സെന്ററിലെ റിസര്‍ച്ച് സയന്റിസ്റ്റ് എംജെ മനോജ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് അന്തരീക്ഷ വ്യതിയാനത്തെ കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ് :

“സൂര്യന് വളരെയടുത്തായി 5000 മുതല്‍ 10000 വരെ വ്യാസം ദൈര്‍ഘ്യമുളള വായു രൂപാന്തരപ്പെടും. ഇത് ഇടതുനിന്നും വലതുവശത്തേക്ക് കറങ്ങിക്കൊണ്ടിരിക്കും. ഇതിനെ പോളാര്‍ വോര്‍ട്ടക്‌സ് എന്നാണ് പറയുക. ഇത് ദുര്‍ബലമാകുന്നതോടെ സൂര്യന് ചുറ്റും അത്യധികം ചൂട് അനുഭവപ്പെടും. അന്തരീക്ഷത്തില്‍ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ട്രോപ്പോസ്ഫിയറിന് മുകളിലായുളള സ്ട്രാറ്റോസ്ഫിയറില്‍ തണുപ്പായിരിക്കും അനുഭവപ്പെടുക. ഇതിന് തീവ്രത കൂടുതലായിരിക്കും. അതിനാല്‍ തന്നെ ഭൂമിയിലും ഇതിന്റെ തീവ്രത അനുഭവപ്പെടും.”

ഈ രണ്ട് കാരണങ്ങള്‍ക്ക് പുറമെ ഇന്തോനേഷ്യയിലുണ്ടായ അഗ്നി പര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മാറ്റങ്ങളുമാകാം തണുപ്പിനും മഞ്ഞ് വീഴ്ച്ചയ്ക്കും കാരണമെന്നും അദ്ദേഹം പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Munnar frost hits tea gardens

Next Story
ഇത് പ്രതികാര നടപടി; വിശദീകരണം നല്‍കില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരaction against sister lusy
The moderation of comments is automated and not cleared manually by malayalam.indianexpress.com