ഇടുക്കി: മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ടു തെറ്റായ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നു സ്പെഷ്യൽ തഹസീൽദാരെ സസ്പെൻഡ് ചെയ്തു. ഇടുക്കി ജില്ലാ കളക്ടർ സ്പെഷ്യൽ തഹസീൽദാരായ കെ.എസ്. ജോസഫിനെയാണ് സസ്പെൻഡു ചെയ്തത്.

കൈയേറ്റം ഒഴിപ്പിക്കാത്ത സ്ഥലം ഒഴിപ്പിച്ചെന്നു റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് തഹസീൽദാർക്കെതിരെ നടപടി സ്വീകരിച്ചത്. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന ചുമതല ജോസഫിനായിരുന്നു. ദേവികുളം സബ്കളക്ടറുടെ റിപ്പോർട്ട് പ്രകാരമാണ് കളക്ടറുടെ നടപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ