കാസർഗോഡ്: മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. ഇടത് സർക്കാരിന്റെ തീരുമാനമാണ് ഇതെന്നും മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ കയ്യേറ്റം ഒഴിപ്പിക്കൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് നിർദ്ദേശം എന്നും റവന്യുമന്ത്രി കാസർഗോഡ് പറഞ്ഞു. ഇനി കുരിശ് പൊളിക്കേണ്ടി വന്നാൽ അപ്പോൾ ആലോചിക്കുമെന്നും റവന്യു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാറിലെ പ്രധാന കയ്യേറ്റമാണ് കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത് , മുഖം നോക്കാതെയുള്ള നടപടികൾ തുടരുമെന്നും മന്ത്രി പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ മരവിപ്പിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ