തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയ്യേറ്റം താത്കാലികമായി നിര്‍ത്തിയേക്കുമെന്ന് സൂചന. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം സി.പി.എം- സി.പി.ഐ പാർട്ടികൾക്കിടയിൽ നിലനിന്ന തർക്കത്തിന് താത്കാലിക വിരാമമായെന്നും വിവരമുണ്ട്. ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാനും എല്‍ഡിഎഫില്‍ ധാരണയായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ