മൂന്നാർ വിഷയത്തിൽ ഇടപെടാൻ തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്

മൂന്നാറിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖര​ൻ സമർപ്പിച്ച നിവേദനത്തെപ്പറ്റി പഠിച്ചതിന് ശേഷം വേണ്ട ഇടപെടലുകൾ നടത്തുമെന്നും രാജ്നാഥ് സിങ്ങ്

Munnar, മൂന്നാർ, മൂന്നാർ കൈയ്യേറ്റം, munnar land revenue cimmision, മൂന്നാർ വികസന സമിതി, Munnar illegal construction, മൂന്നാറിലെ നിയമവിരുദ്ധ കൈയ്യേറ്റങ്ങൾ

കൊച്ചി: മൂന്നാർ വിഷയത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജാനാഥ് സിങ്ങ്. മൂന്നാറിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖര​ൻ സമർപ്പിച്ച നിവേദനത്തെപ്പറ്റി പഠിച്ചതിന് ശേഷം വേണ്ട ഇടപെടലുകൾ നടത്തുമെന്നും രാജ്നാഥ് സിങ്ങ് കൊച്ചിയിൽ പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശമായ മൂന്നാറിൽ ഖനനങ്ങളും, കയ്യേറ്റങ്ങളും വ്യാപകമാണെന്നും ചൂണ്ടിക്കാട്ടിയാണ് കുമ്മനം രാജശേഖരൻ രാജ്നാഥ് സിങ്ങിന് നിവേദനം സമർപ്പിച്ചിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര ഇടപെടലും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന പ്രസിഡൻഡ് കുമ്മനം രാജശേഖരൻ​ മൂന്നാർ സന്ദർശിച്ചത്. ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് പ്രദേശത്ത് നടക്കുന്നത് എന്നും സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ സമ്പൂർണ്ണ പരാജയമാണെന്നും കഴിഞ്ഞ ദിവസം കുമ്മനം പറഞ്ഞിരുന്നു. മൂന്നാർ എം.എൽ.എ എസ് രാജേന്ദ്രനും, ഇടുക്കി എംപി ജോയിസ് ജോർജ്ജും കയ്യേറ്റക്കാരണെന്നും ഇവരാണ് ഈ നാടിനെ തകർക്കുന്നത് എന്നും കുമ്മനം കുറ്റപ്പെടുത്തിയിരുന്നു.

മൂന്നാർ വിഷയം ദേശീയ ശ്രദ്ധയിൽ എത്തിക്കാനാണ് ബിജെപി കേരളഘടകത്തിന്രെ ലക്ഷ്യം. ഇതുപോലെ മുന്നോട്ട് പോയാൽ ഉത്തരാഖണ്ഡിൽ സംഭവിച്ച ദുരന്തം മൂന്നാറിലും ആവർത്തിക്കുമെന്നാണ് കുമ്മനം രാജശേഖരൻ രാജ്നാഥ് സിങ്ങിനെ ധരിപ്പിച്ചിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Munnar encroachment allegations central government promises to interfere says rajnath singh

Next Story
പളളിപ്പുറം സിആർപിഎഫ് ക്യാമ്പിൽ ഭക്ഷ്യവിഷ ബാധ; അന്വേഷണം പ്രഖ്യാപിച്ചുk k shailaja
The moderation of comments is automated and not cleared manually by malayalam.indianexpress.com
X