കൊച്ചി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് നല്‍കാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. ബോട്ടുടമയടക്കം രണ്ട് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കില്‍ എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം നല്‍കാത്തത്. രാജ്യ രഹസ്യങ്ങള്‍ പുറത്തുപോയിട്ടില്ല എന്നതിന് എന്താണ് ഉറപ്പുള്ളതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. നിലവില്‍ അന്വേഷണ ഏജന്‍സിക്ക് വേണ്ടത്ര സൗകര്യങ്ങളില്ലെന്നും കോടതി വിമര്‍ശനമുന്നയിച്ചു.
കൊച്ചിയിലെ മുനമ്പത്തുനിന്ന് ഇരുന്നൂറോളം പേര് ബോട്ടില്‍ വിദേശത്തേക്കു കടന്നതുമായി ബന്ധപ്പെട്ട് അന്വേഷണം ഇപ്പോഴും തുടരുകയാണ്. കേരളാ പൊലീസ് അന്വേഷണത്തില്‍ രാജ്യാന്തര ഏജന്‍സികളുടെ സഹായം തേടിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.