/indian-express-malayalam/media/media_files/uploads/2019/01/Munambam.jpg)
കൊച്ചി: ദക്ഷിണേന്ത്യൻ തീരങ്ങൾ വഴി കഴിഞ്ഞ ഒരു മാസത്തിനിടെ 400ലേറെ പേർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മുനമ്പം മനുഷ്യക്കടത്ത് രാജ്യത്താകമാനം വ്യാപിച്ച് കിടക്കുന്ന വലിയ ശൃംഖലയിലേക്കാണ് അന്വേഷണ സംഘത്തെ എത്തിച്ചിരിക്കുന്നത്.
ശ്രീലങ്കൻ അഭയാർത്ഥികൾ അടക്കമുളളവർ ഓസ്ട്രേലിയയിലോ ന്യൂസിലൻഡിലോ പോയിക്കാണുമെന്നാണ് വിവരം. രണ്ട് ദിവസത്തിനുളളിൽ ഇതിന്റെ സമ്പൂർണ്ണ ചിത്രം വ്യക്തമാകുമെന്ന് എറണാകുളം റൂറൽ പൊലീസ് സൂപ്രണ്ട് രാഹുൽ ആർ.നായർ വ്യക്തമാക്കി. മനുഷ്യക്കടത്ത് സംഘത്തിന് ബോട്ടുകൾ വിറ്റതുമായി ബന്ധപ്പെട്ട് എറണാകുളത്തെ രണ്ട് ഇടനിലക്കാരിൽ നിന്ന് അന്വേഷണ സംഘം വിവരം തേടി. ഇവരിൽ ഒരാൾ മാല്യങ്കര സ്വദേശിയും മറ്റെയാൾ പളളിപ്പുറം സ്വദേശിയുമാണ്.
കടൽ കടന്നവരിൽ ഒരാളിൽനിന്ന് ഒന്നര ലക്ഷം രൂപ വീതം വാങ്ങി മൂന്നു ലക്ഷം രൂപ ശമ്പളം ഉറപ്പിച്ചാണ് കൊണ്ടുപോയിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം, 260 ലേറെ പേർ ഇതുവരെ രാജ്യം വിട്ടിട്ടുണ്ടാകാമെന്നും സംശയിക്കുന്നുണ്ട്.
അതേസമയം, കേസിലെ പ്രധാന പ്രതി, തമിഴ്‌നാട് തിരുവാളൂർ സ്വദേശിയും കോവളം വേങ്ങാനൂരിൽ താമസക്കാരനുമായ ശ്രീകാന്തൻ, മറ്റൊരു കണ്ണിയായ ഡൽഹി സ്വദേശി രവീന്ദ്രൻ എന്നിവരും ന്യൂസിലൻഡിലേക്ക് കടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ശ്രീകാന്തൻ വെങ്ങാനൂർ ഭാഗത്തു വാങ്ങിയ മറ്റൊരു വീടു കൂടി അന്വേഷണ സംഘം കണ്ടെത്തി. വെണ്ണിയൂർ പുന്നവിളയിൽ 15 ലക്ഷം രൂപയ്ക്കാണ് വീട് വാങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us