കൊച്ചി: മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമാണെന്നും പൊലീസ്. കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മുഖ്യപ്രതി ശ്രീലങ്കന്‍ സ്വദേശിയായ ശ്രീകാന്താണെന്നും ഐജി വിജയ് സാഖറെ. ഇയാളുടെ എല്‍ടിടിഇ ബന്ധം കണ്ടെത്താനായിട്ടില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരും.

ശ്രീകാന്തിന്റെ വീട്ടില്‍ നിന്നും അഞ്ച് ശ്രീലങ്കന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയിരുന്നു. മുമ്പത്തു നിന്നും പോയവരില്‍ കൂടുതലും ശ്രീലങ്കക്കാരാണെന്ന് പൊലീസ് വിലയിരുത്തുന്നു. കേസില്‍ അഞ്ച് പ്രധാനപ്രതികളാണുള്ളതെന്നും ഇവരിലൊരാള്‍ ഇന്ത്യക്കാരന്‍ തന്നെയാണെന്നും പൊലീസ് നിഗമനം. ഇയാള്‍ക്കു വേണ്ടിയും തിരച്ചില്‍ നടക്കുന്നുണ്ട്.

ഈ മാസം 12 നാണ് സംഘം മുമ്പത്തു നിന്നും യാത്ര തിരിച്ചത്. അതേസമയം, സംഘത്തില്‍ എത്രപേരുണ്ടായിരുന്നു എന്നതില്‍ ഇതുവരേയും വ്യക്തത ലഭിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ