എറണാകുളം: വിതരണ വിഹിതത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ആരംഭിച്ച മൾട്ടിപ്ലക്സ് സമരം ഒത്തുതീർപ്പായി. ചലച്ചിത്രതാരം ദിലീപിന്റെ നേത്രത്വത്തിൽ ഇന്ന് കൊച്ചിയിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇതോടെ മലയാളത്തിലെ ഈദ് റിലീസുകൾ എല്ലാം മൾട്ടിപ്ലെക്സുകളിലും പ്രദർശിപ്പിക്കുമെന്ന് ഉറപ്പായി.

നടൻ ദിലീപിന്രെ നേത്രത്വത്തിലുള്ള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ​ ഓഫ് കേരള, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, എക്സിബിറ്റേഴ്സ് അസോസിയേഷൻ എന്നിവർ അടങ്ങിയ കോർകമ്മറ്റിയും മൾട്ടിപ്ലക്സ് അധികൃതരും നടത്തിയ ചർച്ചയിലാണ് തീരുമാനം. പി.വി.ആർ സിനിമാസ്, സിനിപോളിസ്, ഇനോക്സ് സിനിമാസ് തുടങ്ങിയവരുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തിരുന്നു.

പൃഥ്വിരാജിന്റെ ചിത്രമായ ടിയാൻ, ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും, വിനീത് ശ്രീനിവാസന്റെ സിനിമാക്കാരൻ എന്ന ചിത്രങ്ങാണ് ഈദിന് റിലിസിന് ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.