മൂന്നാം തരംഗം നേരിടാന്‍ മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാനുമായി ആരോഗ്യവകുപ്പ്

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്

Veena George, വീണ ജോർജ്, Health Minister, ആരോഗ്യ മന്ത്രി, Nipah Virus, നിപ, Nipah Kozhikode, നിപ കോഴിക്കോട്, Nipah Symptoms, നിപ രോഗലക്ഷണങ്ങള്‍, Nipah Update, Nipah Symptoms, Nipah Latest News, Lipah Malayalam News, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി അഡ്മിഷന്‍, ഐസിയു അഡ്മിഷന്‍, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്‌സിജന്‍ സ്റ്റോക്ക് എന്നിവ വര്‍ധിപ്പിക്കുന്ന രീതിയിലാണ് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകള്‍ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ആശുപത്രികളെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഇന്നും കോവിഡ് കേസുകള്‍ 5,000 കടന്നു. 5797 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് രോഗവ്യാപനം രൂക്ഷം. തലസ്ഥാന ജില്ലയില്‍ മാത്രം 1,486 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2,796 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. വിവിധ ജില്ലകളിലായി 37,736 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

കോവിഡ് കേസുകള്‍ ഉയരുന്നതിനോടൊപ്പം ഒമിക്രോണ്‍ ബാധിതരും സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. ഇന്ന് 17 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. എറണാകുളം ജില്ലയില്‍ എട്ടും, പാലക്കാട് രണ്ടും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 13 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും നാല് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്.

മൂന്നാം തരംഗത്തിന്റെ സൂചനകള്‍ രാജ്യത്ത് ആരംഭിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍. പൊതു-സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കർശനമാക്കും. ഓഫീസ് പ്രവർത്തനങ്ങൾ പരമാവധി ഓൺലൈനാക്കണം. കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.

Also Read: സംസ്ഥാനത്ത് 5,797 പേര്‍ക്ക് കോവിഡ്; 19 മരണം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Multi model action plan to tackle third wave says health minister veena george

The moderation of comments is automated and not cleared manually by malayalam.indianexpress.com