Latest News

അണ നിറയെ പ്രതീക്ഷ; മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് കേന്ദ്രത്തിന്റെ പഠനാനുമതി

കേരളവും തമിഴ്നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിർമ്മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിർദ്ദേശിച്ചു

Mullapperiyar dam, sc high power committee, kerala government,

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിന് നേരിയ പ്രതീക്ഷ പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിർമ്മിക്കാന്‍ പഠനം നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയം കേരളത്തിന് അനുമതി നൽകി. കേരളത്തിന്റെ ഏറെ നാളത്തെ ആവശ്യമാണ് പുതിയ അണക്കെട്ട്. 55.22 മീറ്ററിലുള്ള അണക്കെട്ടിനുള്ള സാദ്ധ്യത കേരളം പരിശോധിക്കും.

ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്. എന്നാല്‍ കേരളവും തമിഴ്നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിർമ്മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിർദ്ദേശിച്ചു. കൂടാതെ പുതിയ ഡാമിനായി ഏകദേശം 50 ഹെക്ടർ വനഭൂമിയും കേരളം കണ്ടെത്തേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട പഠനത്തിന് നേരത്തെ വനംപരിസ്ഥിതി മന്ത്രാലയം രണ്ട് പ്രാവശ്യം അനുമതി നിഷേധിച്ചിരുന്നു.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്‌ധ സമിതിയുടെ അംഗീകാരം ലഭിച്ചതോടെ കേരളത്തിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിർമ്മാണത്തിനുള്ള അനുമതി കേന്ദ്രം നൽകുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mullapperiyar union forest and environment ministry gives permission for eco study

Next Story
ഐജിയെ ‘കുളിപ്പിച്ച് കിടത്തുമെന്ന്’ ഭീഷണി മുഴക്കിയ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com