ന്യൂഡൽഹി: കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പളളി രാമചന്ദ്രനെ നിയമിക്കാൻ തീരുമാനം. പുതിയ നേതൃത്വം സംബന്ധിച്ച പട്ടികയ്ക്ക് രാഹുൽ ഗാന്ധി അംഗീകാരം നൽകി. ഇതോടെ നിലവിലെ പ്രസിഡന്റായ എം.എം.ഹസൻ സ്ഥാനമൊഴിയും.

കെപിസിസി പ്രസിഡന്റിന് പുറമെ മൂന്ന് പേരെ വർക്കിംഗ് പ്രസിഡന്റുമാരായി നിശ്ചയിച്ചു. കെ.സുധാകരൻ, എം.ഐ.ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് കെപിസിസിയുടെ പുതിയ വർക്കിംഗ് പ്രസിഡന്റുമാർ.

പട്ടികയിൽ കെ മുരളീധരനും ഇടമുണ്ട്. ഇദ്ദേഹത്തെ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രചാരണ വിഭാഗം തലവനായാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തനായ ബെന്നി ബഹന്നാനെ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് നിയമിച്ചിട്ടുണ്ട്.

കെപിസിസി യുടെ പ്രസിഡന്റ് സ്ഥാനത്ത് വരുമെന്ന് നേരത്തേ മുതൽ പ്രതീക്ഷിക്കപ്പെട്ടിരുന്ന എല്ലാ നേതാക്കളെയും പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പട്ടിക അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.