കോഴിക്കോട്: എസ്എഫ്ഐക്കാരുടെ വീടുകളിൽ സമാന്തര പിഎസ്സി ഓഫീസുകൾ എന്ന നിലയിലാണ് കാര്യങ്ങളെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിൽ ഉൾപ്പെട്ട പ്രതികള്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കുള്ള പിഎസ്സി റാങ്ക് ലിസ്റ്റില്‍ മുൻനിരയിൽ ഇടം നേടിയതിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
പിഎസ്സി ഇത് അന്വേഷിക്കണം. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. വിശ്വാസ്യതയ്ക്ക് പേരുകേട്ട പിഎസ്സിക്ക് എന്തുപറ്റിയെന്നത് ആലോചിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ മുഖ്യമന്ത്രിയായി ഇരിക്കുന്നതു കൊണ്ടാണ് ഇതിനെതിരെ നടപടിയെടുക്കാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.
‘തിരുവനന്തപുരം സ്വദേശിയായ പ്രതി പരീക്ഷയ്ക്ക് അപേക്ഷ കൊടുത്തിരിക്കുന്നത് കാസര്‍കോട്ടേക്കാണ്. പക്ഷേ തിരുവനവന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജില്‍ പ്രത്യേകമായി പരീക്ഷാ സെന്റർ അനുവദിച്ചുകൊടുത്തിരിക്കുന്നു. ഇതെല്ലാം ചെയ്ത് കൊടുത്തത് ആരാണെന്ന് അന്വേഷിക്കണം. ഈ തിരുമാനത്തിന് പിന്നിലെന്താണെന്ന് കണ്ടെത്തണം. കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും മുല്ലപ്പളളി പറഞ്ഞു.
strong>Read More: ശിവരഞ്ജിത് ‘ചെറിയ മീനല്ല’; സീല്‍ വ്യാജം, കായിക സര്‍ട്ടിഫിക്കറ്റും പരിശോധിക്കും
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലെ പ്രതികൾ പിഎസ്സി റാങ്ക് ലിസ്റ്റിൽ വന്നതോടെ പിഎസ്സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് വി.എം.സുധീരനും പറഞ്ഞു.