/indian-express-malayalam/media/media_files/uploads/2018/09/Mullappally-Ramachandran.jpg)
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിനെ ഏൽപിച്ചതിനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം പ്രതിക്കൂട്ടിലായിടത്തെല്ലാം അന്വേഷണച്ചുമതല ശ്രീജിത്തിനെ ഏല്‍പ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 'കുറ്റകൃത്യം അന്വേഷിക്കാന്‍ ശ്രീജിത്തിന് എന്ത് യോഗ്യതയാണ് ഉളളത്. കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. ഇത്തരക്കാരെയാണ് സിപിഎമ്മിനും സർക്കാരിനും താത്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നീക്കം മുഖ്യമന്ത്രിയും കോടിയേരിയും നടത്തിയ ഗൂഢാലോചനയാണ്. ഇതിനുള്ള സാഹചര്യം ഇരുവരും വ്യക്തമാക്കണം. എല്ലാ കാര്യങ്ങളും തീരുമാനിക്കാൻ സുപ്രീംകോടതിയാണോ സി.പി.എം. ഇനി ഹിംസയുടെ രാഷ്ട്രീയം വെടിയണമെന്ന് പറയുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
'കെവിന് കേസില്‍ നടപടി നേരിട്ട എസ്പിയാണ് മുഹമ്മദ് റഫീഖ്. അദ്ദേഹത്തെ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയത് എങ്ങനെയാണ് ന്യായീകരിക്കാനാവുകയെന്നും മുല്ലപ്പള്ളി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.