scorecardresearch

ശബരിമലയെ അയോധ്യയാക്കാനുള്ള ബിജെപിയുടെ ഗൂഢശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്‍

ഭക്തജന ലക്ഷങ്ങള്‍ ആചാര ലംഘനത്തെക്കുറിച്ച് ദുഖിക്കുമ്പോള്‍ അത് സുവര്‍ണ്ണാവസരമായിട്ടാണ് ബിജെപി കണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഭക്തജന ലക്ഷങ്ങള്‍ ആചാര ലംഘനത്തെക്കുറിച്ച് ദുഖിക്കുമ്പോള്‍ അത് സുവര്‍ണ്ണാവസരമായിട്ടാണ് ബിജെപി കണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

author-image
WebDesk
New Update
mullappally, മുല്ലപ്പള്ളി,mullappally ramachandran,മുല്ലപ്പള്ളി രാമചന്ദ്രന്‍ ak antony, congress, cyber attack,

തിരുവനന്തപുരം: ശബരിമലയെ അയോധ്യയാക്കാനാണ് ശ്രമമെന്ന തുടക്കം മുതലുള്ള തന്റെ ആരോപണത്തെ സാധൂകരിക്കുന്നതാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരന്‍പിള്ളയുടെ പ്രസംഗമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനുള്ള സുവര്‍ണ്ണ അജണ്ടയാക്കി ബിജെപി മാറ്റിയെന്നും. നാടിനെ ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

തെളിവുസഹിതം വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങളെ കുറ്റപ്പെടുത്തി രക്ഷപെടാനാണ് ശ്രീധരന്‍പിള്ളയുടെ ശ്രമം . സാമുദായിക ലഹള ആളികത്തിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ശ്രീധരന്‍പിള്ളക്കെതിരേ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. ശബരിമലയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നവെന്ന് പലതവണ കോണ്‍ഗ്രസ് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിനെ മുഖവിലക്കെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടി.പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് പല സി.പി.എം.നേതാക്കളും രഹസ്യങ്ങള്‍ കൈമാറിയിട്ടുണ്ടെന്നുള്ള ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലില്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് പുറത്തവിടാന്‍ അദ്ദേഹം തയ്യാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ ഭക്തരുടെ വിശ്വാസം കാത്തു രക്ഷിക്കുകയല്ല, ഹീനമായ രാഷ്ട്രീയക്കളിയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പി.എസ്.ശ്രീധരന്‍പിള്ളയുടെ വാക്കുകളിലൂടെ വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പിയുടെ തനിനിറമാണ് പുറത്തു വന്നിരിക്കുന്നത്.

Advertisment

ഭക്തജന ലക്ഷങ്ങള്‍ ആചാര ലംഘനത്തെക്കുറിച്ച് ദുഖിക്കുമ്പോള്‍ അത് സുവര്‍ണ്ണാവസരമായിട്ടാണ് ബിജെപി കണ്ടത്. ആചാര ലംഘനമോ വിശ്വാസ സംരക്ഷണമോ ബിജെപി ലക്ഷ്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയെ സംഘര്‍ഷഭൂമിയാക്കി അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ബി.ജെ.പിയെ ശക്തിപ്പെടുത്തുക വഴി മതേതര ജനാധിപത്യ ശക്തികളെ ദുര്‍ബലപ്പെടുത്താമെന്ന് സി.പി.എം കണക്കു കൂട്ടി. ശബരിമലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിച്ച് ബിജെപിക്ക് മുതലെടുക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയത് ഈ രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. 'ഒടുവില്‍ നമ്മളും ഭരണപക്ഷ പാര്‍ട്ടികളും മാത്രമാവും' എന്ന് ശ്രീധരന്‍പിള്ള പറഞ്ഞതും സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഒത്തുകളിക്ക് തെളിവാണ്. ഇതൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ കള്ളക്കളി പുറത്തു വന്നതോടെ അവര്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുകയാണ്. ബിജെപിയുടെ വഞ്ചനയ്ക്ക് ജനങ്ങള്‍ കൂട്ടു നില്‍ക്കുകയില്ല. ബിജെപിയും സി.പി.എമ്മും ഇനിയെങ്കിലും കുടില തന്ത്രങ്ങള്‍ അവസാനിപ്പിച്ച് ശബരിമലയില്‍ ശാന്തിയും സമാധാനവും തിരികെ കൊണ്ടു വരണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരി മല പ്രശ്നം നമുക്കൊരു സുവർണ്ണാവസരമാണെന്നും, നമ്മൾ മുന്നോട്ടു വച്ച അജണ്ടയിൽ ഓരോരുത്തരായി വീണുവെന്നും പിഎസ് ശ്രീധരൻ പിളള പറയുന്നതാണ് ശബ്ദരേഖ ഇന്ന് പുറത്ത് വന്നത്. കോഴിക്കോട് യുവമോർച്ചയുടെ പുതിയ സംസ്ഥാന നേതൃത്വത്തിന്റെ പ്രഥമ യോഗത്തിലെ പ്രസംഗമാണിത്.

Congress Bjp Mullappally Ramachandran Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: