‘ബൈബിളില്‍ പോലും ഇത്തരം മനപരിവര്‍ത്തനം പറഞ്ഞു കേട്ടിട്ടില്ല’; ടോം വടക്കനെതിരെ മുല്ലപ്പളളി

ശല്യക്കാരന്‍’ ആയിരുന്നു ടോം വടക്കന്‍ എന്നാണ് മുല്ലപ്പളളി പറഞ്ഞത്

mullappally, മുല്ലപ്പള്ളി,mullappally ramachandran,മുല്ലപ്പള്ളി രാമചന്ദ്രന്‍ ak antony, congress, cyber attack,

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ലേ​ക്കു പോ​യ ടോം ​വ​ട​ക്ക​നെ രൂക്ഷമായി വിമര്‍ശിച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. തന്നെ കാണാനായി നിരവധി തവണ വടക്കന്‍ ശ്രമിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ടോം വടക്കന്‍ ‘ശല്യക്കാരന്‍’ ആയിരുന്നു എന്നാണ് മുല്ലപ്പളളി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ന​രേ​ന്ദ്ര മോ​ദി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗു​ണ​ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു​മൊ​ക്കെ ന​മ്മ​ളെ പ​ഠി​പ്പി​ച്ച​ത് അ​ദ്ദേ​ഹ​മാ​ണെ​ന്നും ബൈ​ബി​ളി​ൽ പോ​ലും ഇ​ത്ത​രം മ​ന​പ​രി​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ് കേ​ട്ടി​ട്ടി​ല്ലെ​ന്നും മുല്ലപ്പളളി പറഞ്ഞു.
ത​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് ടോം ​വ​ട​ക്ക​നെ​ക്കൊ​ണ്ട് വ​ലി​യ ശ​ല്യ​മാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ടോം ​വ​ട​ക്ക​ൻ ഞ​ങ്ങ​ളു​ടെ​യൊ​ക്കെ സു​ഹൃ​ത്താ​ണ്. അ​ദ്ദേ​ഹ​ത്തി​ന് എ​ങ്ങ​നെ​യാ​ണ് ഈ ​മ​ന​പ​രി​വ​ർ​ത്ത​ന​മു​ണ്ടാ​യ​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല. പലപ്പോഴും പേഴ്സണല്‍ സ്റ്റാഫിനെ വിളിച്ച് എന്നെ കാണാനായി ആവശ്യപ്പെട്ടിരുന്നു. പക്ഷെ കാണാന്‍ താന്‍ തയ്യാറായില്ലെന്നും മുല്ലപ്പളളി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mullappally ramachandran mocks tom vadakkan

Next Story
സഭാതര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച; ഇ.പി. ജയരാജന്‍ മധ്യസ്ഥത വഹിക്കുംjacobites, orthodox,piravam church, discussion, ie malayalam, യാക്കോബായ, ഓർത്തഡോക്സ്, സമാധാന ചർച്ച, പള്ളി തർക്കം,, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com