scorecardresearch

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റു

അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

mullappally, മുല്ലപ്പള്ളി,mullappally ramachandran,മുല്ലപ്പള്ളി രാമചന്ദ്രന്‍ ak antony, congress, cyber attack,

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ ഇന്ദിരാഭവനില്‍ എത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രാമചന്ദ്രന്‍ ചുമതലയേറ്റെടുത്തത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ പരാജയമാണെന്നും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു. നിലവിലെ ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണ്. ഒരു മാറ്റം അനിവാര്യമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mullappally ramachandran kpcc president