scorecardresearch

'മിണ്ടാതിരിക്കൂ നിങ്ങൾ'; വെൽഫെയർ പാർട്ടി ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ കയർത്ത് മുല്ലപ്പള്ളി

ചാനലിന്റെ മാനേജ്മെന്റിന് വേണ്ടിയാണോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയ്ക്കു വേണ്ടിയാണോ നിങ്ങൾ ചോദ്യം ചോദിക്കുന്നത് എന്നും മുല്ലപ്പള്ളി ആരാഞ്ഞു

ചാനലിന്റെ മാനേജ്മെന്റിന് വേണ്ടിയാണോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയ്ക്കു വേണ്ടിയാണോ നിങ്ങൾ ചോദ്യം ചോദിക്കുന്നത് എന്നും മുല്ലപ്പള്ളി ആരാഞ്ഞു

author-image
WebDesk
New Update
cpm leaders,mullappally allegation,venjaramood murder, രമേശ് ചെന്നിത്തല, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം,സിപിഎമ്മിനെതിരെ മുല്ലപ്പള്ളി, iemalayalam, ഐഇ മലയാളം

തൃശ്ശൂർ: വെൽഫെയർ പാർട്ടി ബന്ധത്തെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വെൽഫെയർ പാർട്ടി ബന്ധത്തെ കുറിച്ചുള്ള പ്രസ്താവനകളിൽ വ്യക്തതക്കുറവുണ്ട് എന്നു പറഞ്ഞപ്പോഴാണ് മുല്ലപ്പള്ളി ക്ഷോഭിച്ചത്. ചാനലിന്റെ മാനേജ്മെന്റിന് വേണ്ടിയാണോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയ്ക്കു വേണ്ടിയാണോ നിങ്ങൾ ചോദ്യം ചോദിക്കുന്നത് എന്നും മുല്ലപ്പള്ളി ആരാഞ്ഞു.

Advertisment

Read More: 'നീക്കുപോക്ക് മുല്ലപ്പള്ളിയുടെ അറിവോടെ'; യുഡിഎഫ് സഖ്യം വിട്ട് വെൽഫെയർ പാർട്ടി

മറ്റെന്തെല്ലാം പ്രധാനപ്പെട്ട കാര്യങ്ങൾ ചോദിക്കാനുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. ചോദ്യത്തിൽ വ്യക്തതവരുത്താൻ മാധ്യമപ്രവർത്തകൻ ശ്രമിച്ചപ്പോൾ മിണ്ടാതിരിക്കൂ എന്ന് പറഞ്ഞ് നിശബ്ദനാക്കുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത കാര്യമാണെന്നും ആവശ്യമില്ലാത്ത കാര്യമാണ് മാധ്യമങ്ങൾ ഉന്നയിച്ച് കൊണ്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Advertisment

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കുണ്ടായത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള ആദ്യ നീക്കുപോക്കു ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്നായിരുന്നു ഹമീദ് വാണിയമ്പലം പറഞ്ഞത്. വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ കെപിസിസി പ്രസിഡന്റിനെ വെട്ടിലാക്കുന്നതായിരുന്നു ഹമീദ് വാണിയമ്പലത്തിന്റെ വെളിപ്പെടുത്തൽ.

Mullappally Ramachandran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: