Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

ബൽറാം നിയന്ത്രണം പാലിക്കണം, കെ ആർ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ല: മുല്ലപ്പള്ളി

ബൽറാമിന്റെ എകെജി വിരുദ്ധ പരാമർശം തനിക്ക് വേദനയുണ്ടാക്കിയെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തി

തിരുവനന്തപുരം: എഴുത്തുകാരി കെ ആർ മീരയും വിടി ബൽറാം എം​എൽഎയും തമ്മിലുള്ള സമൂഹമാധ്യമങ്ങളിലെ വാക്ക്പോര് വിഷയത്തിൽ, ബൽറാമിനെതിരെ വിമർശനം ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.

കെ ആർ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ല. അധിക്ഷേപസ്വരത്തിൽ പൊതുപ്രവർത്തകർ സംസാരിക്കുന്നത് നല്ല ലക്ഷണമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ന്യൂസ് 18 ചാനലിന്റെ ‘വരികൾക്കിടയിൽ’ എന്ന പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ബൽറാമിനോട് ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

കെ ആർ മീര കൊലപാതക രാഷ്ട്രീയത്തെ ശക്തമായി അപലപിച്ച ആളാണെന്നും ബൽറാമിന്റെ എകെജി വിരുദ്ധ പരാമർശം തനിക്ക് വേദനയുണ്ടാക്കിയെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തി. സോഷ്യൽമീഡിയക്ക് കോഡ് ഓഫ് കോണ്ടക്ട് വേണമെന്നാണ് തന്റെ നിലപാട്. കോൺഗ്രസ് അനുഭാവികളുള്ള ഗ്രൂപ്പുകൾ പോലും ആരോഗ്യപരമായ വിമർശനമല്ല നടത്തുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

പെരിയ ഇരട്ടക്കൊലക്കേസിൽ എഴുത്തുകാർക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിന്റെ നേതാവ് വിടി ബൽറാമിനെതിരെ കെ ആർ മീര നൽകിയ മറുപടിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കെ ആർ മീരയുടെ പോസ്റ്റിന് ബൽറാം നൽകിയ മറുപടി ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. എഴുത്തുകാരിയെ തെരുവിൽ നിന്നെന്ന പോലെ മറുപടി നൽകുന്നത് കോൺഗ്രസ് സംസ്കാരത്തിന് ചേർന്നതാണോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mullappally ramachandran criticize v t balram

Next Story
Kerala Karunya Lottery KR 385 Result Today: കാരുണ്യ KR 385 ഭാഗ്യക്കുറിയുടെ ഫലം അറിയാം; ഒന്നാം സമ്മാനം ആലപ്പുഴയിൽKarunya Lottery, kerala lottery result, kerala lottery result today,കാരുണ്യ ലോട്ടറി, KR397, കേരള, സംസ്ഥാന ഭാഗ്യക്കുറി, kerala lottery results, karunya lottery, karunya lottery result,ഫലം , ഇന്ന് karunya lottery kr 396 result, kr 398, kr 398 lottery result, kr 398, kerala lottery result kr 398, kerala lottery result kr 398 today, kerala lottery result today, kerala lottery result today karunya, kerala lottery result karunya, kerala lotteryresult karunya kr 398, karunya lottery kr 398 result today, karunya lottery kr 398 result today live, ie malayalam,കേരള ഭാഗ്യക്കുറി, കേരള സംസ്ഥാന ഭാഗ്യക്കുറി, കാരുണ്യ ഭാഗ്യക്കുറി , kr 398, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com