scorecardresearch

ബല്‍റാമിന്റേത് തെറ്റായ പരാമര്‍ശം, കോണ്‍ഗ്രസ് വിശദീകരണം തേടുമെന്ന് മുല്ലപ്പള്ളി

ഇരുവരെയും പരസ്പരം താരതമ്യം ചെയ്ത എംഎല്‍എയുടെ നടപടി തെറ്റാണ്. എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണെന്ന് ബല്‍റാം ഓര്‍ക്കണം

ഇരുവരെയും പരസ്പരം താരതമ്യം ചെയ്ത എംഎല്‍എയുടെ നടപടി തെറ്റാണ്. എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണെന്ന് ബല്‍റാം ഓര്‍ക്കണം

author-image
WebDesk
New Update
VT Balram

തിരുവനന്തപുരം: തൃത്താല എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി.ബല്‍റാമിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഈശ്വറിനേയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്തതാണ് വിമര്‍ശനത്തിന് കാരണമായത്.

Advertisment

ഇരുവരെയും പരസ്പരം താരതമ്യം ചെയ്ത എംഎല്‍എയുടെ നടപടി തെറ്റാണ്. എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണെന്ന് ബല്‍റാം ഓര്‍ക്കണം. അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ട്ടി മാറരുത്. ഇക്കാര്യത്തില്‍ ബെല്‍റാമിനോട് വിശദീകരണം തേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്ന നിലപാടേ എടുക്കാന്‍ കഴിയൂ എന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലെയും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസൃതമായി നിലപാടെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മുല്ലപ്പള്ളി അറിയിച്ചു.

കേരളത്തിലെ മതേതര ജനാധിപത്യ ഐക്യത്തിന് തടസം നില്‍ക്കുന്നത് കേരളത്തിലെ സിപിഎം ഘടകമാണ്. ഇക്കാര്യത്തില്‍ കടുംപിടുത്തം കാണിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും മുല്ലപ്പള്ളി പറഞ്ഞു.

Rahul Gandhi Congress Vt Balram Mullappally Ramachandran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: