തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുകയാണ് നല്ലതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള പൊലീസില്‍ അച്ചടക്കരാഹിത്യവും അരാജകത്തവും വര്‍ധിക്കുന്നത് മുഖ്യമന്ത്രിയുടെ പിടിപ്പുകേട് കൊണ്ടാണ്. എത്രയും വേഗം മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയുന്നതാണ് നല്ലതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ പാര്‍ട്ടി നേതാക്കള്‍ സ്ത്രീ പീഡനത്തിന്റെ പേരില്‍ സമൂഹത്തിന് മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന എന്ത് വൃത്തിക്കേടിനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സംരക്ഷണം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Read Also: മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം വച്ചുപൊറുപ്പിക്കില്ല: മുല്ലപ്പള്ളി

സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ വ​നി​താ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ചു​ട്ടു​കൊ​ന്ന​തും ക​ണ്ണൂ​ർ എ​ആ​ർ ക്യാം​പി​ൽ ജാ​തി​പ്പേ​ര് വി​ളി​ച്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പീ​ഡി​പ്പി​ച്ച​തും സേ​ന​യി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിപക്ഷം മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. മുഖ്യമന്ത്രി കെെകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കസ്റ്റഡി കൊലപാതകങ്ങളും ആഭ്യന്തര വകുപ്പിന് ചീത്ത പേരായിരുന്നു. പൊലീസ് സേന നാഥനില്ലാത്ത കളരിയാണെന്ന വിമർശനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുക്കൊന്ന വിഷയത്തിന് പിന്നാലെ ആഭ്യന്തര വകുപ്പ് വീണ്ടും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.