Latest News

മുല്ലപ്പെരിയാർ: തമിഴ്‌നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല; സുപ്രീംകോടതിയിൽ കേരളം

മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് പണിയുക എന്നതാണ് ശാശ്വത പരിഹാരമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു

Mullaperiyar, Mullaperiyar Dam, Dam, Mulla Periyaar, IE Malayalam

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ചു ആശങ്കകൾ നിലനിൽക്കുന്നതിനാൽ തമിഴ്‌നാടിന്റെ ഇപ്പോഴത്തെ റൂൾ കർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീംകോടതിയിൽ. ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

ജനങ്ങളുടെ ആശങ്ക മേൽനോട്ട സമിതി കണക്കിലെത്തില്ലെന്നും കേരളം പറഞ്ഞു. മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് പണിയുക എന്നതാണ് ശാശ്വത പരിഹാരമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

മുല്ലപ്പെരിയാർ ജലനിരപ്പ് 138.05 അടിയായി, രണ്ടാം മുന്നറിയിപ്പ് നൽകി; കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി ഉയർന്നു. ഇതേത്തുടർന്ന് ജില്ലാ ഭരണകൂടം രണ്ടാം മുന്നറിയിപ്പ് നൽകി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇന്നലെ രാത്രി ശക്തമായ മഴയാണ് ലഭിച്ചത്.

ജലനിരപ്പ് ഉയർന്നാൽ 29ന് (വെളളിയാഴ്ച) രാവിലെ ഏഴു മണിക്ക് അണക്കെട്ട് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചതായി സംസ്ഥാനവ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ അറിയിച്ചിരുന്നു. അണക്കെട്ട് തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞിരുന്നു. ഡാം തുറക്കുന്ന വിവരം 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും ജില്ലാ ഭരണകൂടം തമിഴ്നാടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. 2018 ലെ പോലെ ഗുരതരമായ സാഹചര്യമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വണ്ടിപ്പെരിയാറില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സെക്കന്‍ഡില്‍ 3800 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

Also Read: മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളിയാഴ്ച തുറക്കും; കേരളത്തിന് തമിഴ്നാട് മുന്നറിയിപ്പ് നൽകി

അതേസമയം, മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്നും മാറ്റേണ്ടെന്ന് മേൽനോട്ട സമിതി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ കേരളം ഇന്ന് റിപ്പോർട്ട് നൽകും. കനത്ത മഴയുടെ സാഹചര്യത്തിൽ ജലനിരപ്പ് 139 അടിയിൽ താഴെയായി നിർത്തണമെന്നതാണ് കേരളത്തിന്റെ ആവശ്യം.

ഉച്ചയ്ക്ക് രണ്ടു മണിക്ക് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mullaperiyar water level warning alert supreme court updates

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com