Latest News

മരം മുറി ഉത്തരവ് അഡീഷണല്‍ സെക്രട്ടറി അറിഞ്ഞു തന്നെയെന്ന് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍

സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തിലാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകള്‍

Mullaperiyar, Mullaperiyar Dam, Dam, Mulla Periyaar, IE Malayalam

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുവാദം നല്‍കിയുള്ള ഉത്തരവ് ജലവിഭവ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിഞ്ഞെന്നതിന് തെളിവുകള്‍ പുറത്ത്. സംഭവത്തില്‍ സംസ്പെന്‍ഷനിലായ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിന് നല്‍കിയ വിശദീകരണ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മരം മുറിയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് അഡീഷണല്‍ സെക്രട്ടറി മൂന്ന് തവണ യോഗം നടത്തിയെന്ന് ബെന്നിച്ചന്‍ പറയുന്നു. മരം മുറിക്കാനുള്ള അനുമതി വേഗത്തിലാക്കണമെന്ന് നിര്‍ദേശിച്ചു. അനുവാദം നല്‍കിയത് സുപ്രീം കോടതിയുടെ നിര്‍ദേശം പാലിച്ചാണ്. മരം മുറിക്കാനായി കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്നും ബെന്നിച്ചന്റെ വിശദീകരണത്തില്‍ പറയുന്നു.

കഴി‍ഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു വിവാദ ഉത്തരവ് റദ്ദാക്കാനുള്ള തീരുമാനമുണ്ടായത്. ഇതിന് പിന്നാലെയാണ് ബെന്നിച്ചനെ സസ്പെന്‍ഡ് ചെയ്തത്. മന്ത്രിസഭ അറിയാതെയാണ് ഉത്തരവ് ഉണ്ടായതെന്ന് സര്‍ക്കാര്‍ തുടക്കത്തിലെ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം ലംഘിച്ചതിന്റെ പേരിലാണ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്.

അതേസമയം, മരം മുറി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞു തന്നെയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവര്‍ത്തിച്ചു. ” ജലവിഭവ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആദ്യം മുതല്‍ ഏകോപന സമിതി യോഗത്തിലുള്ളതാണ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇത് അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല,” സതീശന്‍ പറഞ്ഞു.

Also Read: കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mullaperiyar tree felling kerala government congress

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com