കോഴിക്കോട്: മുക്കം ചെറുവാടിയിൽ ഷഹീദ് ബാവയെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. സെഷൻസ് കോടതി ഉത്തരവാണ് ജസ്റ്റിസ് എ.എം.ഷെഫീഖ് അധ്യക്ഷനായ ബഞ്ച് ശരിവച്ചത്.

Also Read: പിറവം പള്ളി: പൂട്ടുപൊളിച്ച് പൊലീസ് പള്ളിക്കുള്ളിൽ, യാക്കോബായ വിഭാഗത്തെ അറസ്റ്റ് ചെയ്ത് നീക്കി

സുഹൃത്തായ യുവതിയുടെ വീട്ടിൽ അസമയത്ത് കണ്ടെന്നാരോപിച്ചാണ് യുവാവിനെ പ്രതികൾ സംഘം ചേർന്ന് മാരകായായി ആക്രമിച്ചത്. യുവതിയുടെ വീടുവളഞ്ഞ പ്രതികൾ പിന്തുടർന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

ശരീരത്തിൽ 53 മുറിവുകളേറ്റ യുവാവിനെ പ്രതികൾ വൈദ്യുതിത്തൂണിൽ കെട്ടിയിട്ടു. വിവരമറിഞ്ഞ് യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച പൊലീസിനെയും പ്രതികൾ ആക്രമിച്ചു. 2011 നവംബർ 9 നായിരുന്നു സംഭവം. കേസിൽ പ്രോസിക്യൂഷനുവേണ്ടി സീനിയർ അഭിഭാഷകൻ അലക്സ് എം തോമ്പ്ര ഹാജരായി .

Also Read: എറണാകുളം ചാടികടക്കാന്‍ സിപിഎം; ഉറച്ച കോട്ടയില്‍ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്

മൊത്തം ഒമ്പത് പേരെയാണ് സെഷൻസ് കോടതി ശിക്ഷിച്ചത്. ഇതിൽ അബ്ദുൾ കരീം ,ഫയാസ് ,നജാദ് ,അജാസ് റഹ്മാൻ ,മുഹമ്മദ് ജംഷീർ, ഷാഹുൽ ഹമീദ് എന്നിവരുടെ ശിക്ഷയാണ് ജസ്റ്റീസ് എ.എം.ഷെഫീഖ് അടങ്ങുന്ന ബഞ്ച് ശരിവച്ചത്. മൂന്ന് പേരെ സംശയത്തിന്റെ ആനുകുല്യം നൽകി വിട്ടയച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.