കോഴിക്കോട്: മുക്കം പോലീസ് സ്‌റ്റേഷന് മുന്നില്‍ ഇന്നലെ നടന്ന ആക്രമണം ആസൂത്രിതമെന്ന് പോലീസ്. സ്‌റ്റേഷന്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയതെന്നു വടകര റൂറല്‍ എസ്പി എം കെ പുഷ്‌ക്കരന്‍ പറഞ്ഞു. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കിയത് പുറത്തുനിന്ന് ‘വന്ന ഗെയില്‍ വിരുദ്ധ സമിതിക്കാരെന്നും റൂറൽ എസ്.പി പറഞ്ഞു. മലപ്പുറത്തെ കീഴുപറമ്പില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തിയിട്ടുണ്ടെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി പുഷ്‌കരന്‍ പറഞ്ഞു.

അക്രമമുണ്ടായപ്പോള്‍ പുറത്തു നിന്നെത്തിയവർ രക്ഷപ്പെട്ടു. ഇതില്‍ പങ്കാളികളായ നാട്ടുകാരാണ് പിടിയിലായവര്‍ കുടുതലും. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവരാണ് നേതൃത്വം നല്‍കിയത്. ആളുകളെ ഭയവിഹ്വലരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. വിഷയത്തിൽ ശക്തമായ നടപടിയുമായി മുന്നോട്ടു പോവുമെന്നും പൊലീസ് അറിയിച്ചു.

ഗെയിൽ പൈപ്പ് ലൈൻ സര്‍വേയ്ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്നും പോലീസ് അറിയിച്ചു. അതേസമയം, സ​മ​ര​ത്തി​ൽ ഉണ്ടായ സം​ഘ​ർ​ഷത്തെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത 21 പേരെ കോടതി റിമാൻഡ് ചെയ്തു.

നി​ർ​ദി​ഷ്ട കൊ​ച്ചി-​മം​ഗ​ലാ​പു​രം ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​നി​നെ​തി​രേ എ​ര​ഞ്ഞി​മാ​വി​ലാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തോ​ള​മാ​യി നി​ർ​ത്തി​വ​ച്ച ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി ബുധനാഴ്ച രാ​വി​ലെ വ​ൻ പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ ഗെ​യി​ൽ അ​ധി​കൃ​ത​ർ എ​ത്തി​യ​പ്പോ​ൾ സ​മ​ര​ക്കാ​ർ ത​ട​ഞ്ഞി​രു​ന്നു. ഇ​താണ് സം​ഘ​ർ​ഷങ്ങളിൽ ക​ലാ​ശി​ച്ച​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ