Latest News

മുകേഷിനെ ഫോണിൽ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു; ശകാരിച്ചതിൽ വിഷമമില്ലെന്ന് വിദ്യാർഥി

സഹായം ചോദിച്ച് ഫോണിൽ വിളിച്ച വിദ്യാർഥിയോട് കയർത്തു സംസാരിച്ച മുകേഷിന്റെ ഓഡിയോ ക്ലിപ്പ് വിവാദമായിരുന്നു

mukesh,cpm, ie malayalam

പാലക്കാട്: നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെ ഫോണിൽ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയാണ് വിദ്യാർഥി. സുഹൃത്തിന്റെ പഠനകാര്യത്തിനായാണ് മുകേഷിനെ വിളിച്ചത്. സിനിമ നടൻ കൂടിയായതിനാൽ സഹായിക്കുമെന്ന് കരുതി. സുഹൃത്തിനെ കേൾപ്പിക്കാനാണ് ഫോൺ കോൾ റെക്കോർഡ് ചെയ്തത്. തന്നെ ശകാരിച്ചതിൽ വിഷമമില്ലെന്നും ആറു തവണ വിളിച്ചാൽ ആർക്കും ദേഷ്യം വരുമെന്നും വിദ്യാർഥി മാധ്യമങ്ങളോട് പറഞ്ഞു.

സഹായം ചോദിച്ച് ഫോണിൽ വിളിച്ച വിദ്യാർഥിയോട് കയർത്തു സംസാരിച്ച മുകേഷിന്റെ ഓഡിയോ ക്ലിപ്പ് വിവാദമായിരുന്നു. താനൊരു സ്റ്റുഡന്റ് ആണെന്നും 10-ാം ക്ലാസിലാണ് പഠിക്കുന്നതെന്നും വിദ്യാർഥി പറഞ്ഞപ്പോൾ ‘ആരായാലും തന്നെ വിളിക്കേണ്ട,’ എന്ന് മുകേഷ് പറയുന്നത് ഓഡിയോയിൽ കേൾക്കാം., കൂട്ടുകാരനാണ് നമ്പർ തന്നതെന്ന് പറഞ്ഞപ്പോൾ ‘അവെൻറ ചെവിക്കുറ്റി നോക്കി അടിക്കണം,’ എന്നും എംഎൽഎ ഓഡിയോയിൽ പറയുന്നു. പ്രാദേശിക എംഎൽഎയുടെ നമ്പറിലേക്ക് വിളിക്കാതെ എന്തിനാണ് തന്നെ വിളിച്ചതെന്നും മുകേഷ് ഫോൺ സംഭാഷണത്തിൽ ചോദിച്ചിരുന്നു.

Read More: എനിക്കും മക്കളുണ്ട്, കുട്ടികളോട് പെരുമാറാന്‍ അറിയാം; നിരന്തരം വേട്ടയാടപ്പെടുന്നു എന്ന് മുകേഷ്

സംഭവം വിവാദമായതോടെ വിശദീകരണവുമായി മുകേഷ് ഫെയ്സ്ബുക്ക് ലൈവിലെത്തി. ഫോൺ കോളിന് പിന്നിൽ ആസൂത്രിതമായ ശ്രമങ്ങളുണ്ടെന്ന് മുകേഷ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ ഇതുവരെ തന്നെ പലരും വിളിച്ച് ശല്യം ചെയ്ത് പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുകേഷ് പറയുന്നു. സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇതിന് പിറകിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുകേഷ് ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

കുട്ടികളോട് പെരുമാറേണ്ടത് എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും തന്റെ വീട്ടിലും കുട്ടികളുണ്ടെന്നും മുകേഷ് പറഞ്ഞു. തന്നെ വിളിച്ച കുട്ടി അത്രക്ക് നിഷ്കളങ്കനാണെങ്കിൽ എന്തിന് റെക്കോഡ് ചെയ്തുവെന്നും എന്തിന് ആറ് തവണ വിളിച്ചുവെന്നും അപ്പോൾ ഇതെല്ലാം ആസൂത്രിതമല്ലേയെന്നും മുകേഷ് ചോദിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mukesh phone call voice clip student student

Next Story
കാസർഗോഡ് മത്സ്യബന്ധന ബോട്ട് അപകടം: കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിKasargod, Fisherman
The moderation of comments is automated and not cleared manually by malayalam.indianexpress.com