/indian-express-malayalam/media/media_files/uploads/2018/10/kodiyeri-mukesh.jpg)
തിരുവനന്തപുരം: മുകേഷിനെതിരായ ആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘നിങ്ങൾക്കുമാകാം കോടീശ്വരന്‍’ എന്ന പരിപാടി നടക്കുന്ന സമയത്ത് മുകേഷ് മോശമായി പെരുമാറിയെന്ന യുവതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മുകേഷിനെതിരായ ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു സിപിഎം കൊല്ലം ജില്ലാ നേതൃത്വം വ്യക്തമാക്കിയത്.
കാസ്റ്റിങ് ഡയറക്ടറും നിർമ്മാതാവുമായ ടെസ്സ് ജോസഫ് എന്ന യുവതിയാണ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്. ‘നിങ്ങൾക്കുമാകാം കോടീശ്വരന്‍’ എന്ന പരിപാടി നടക്കുന്ന സമയത്ത് ക്രൂവിലെ ഏക വനിതാ അംഗം താൻ മാത്രമായിരുന്നുവെന്നും ആ സമയത്ത് മുകേഷ് നിർത്താതെ തന്റെ ഹോട്ടൽ മുറിയിലെ ഫോണിലേക്ക് വിളിച്ച് ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും ടെസ്സ് ജോസഫ് വെളിപ്പെടുത്തി. കൂടാതെ പരിപാടിയുടെ രണ്ടാമത്തെ ഷെഡ്യൂളിൽ തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റാൻ ഹോട്ടലിന്റെ അധികൃതർക്ക് നിർദ്ദേശം നൽകിയെന്നും ടെസ്സ് ആരോപിച്ചു.
Read: മുകേഷ് ഫോണിൽ ശല്യപ്പെടുത്തിയെന്ന് സംവിധായിക; സംഭവം ഓർമ്മയില്ലെന്ന് എംഎൽഎ
അതേസമയം, ആരോപണത്തെ ചിരിച്ചുതള്ളുന്നുവെന്ന് മുകേഷ് എംഎല്‍എ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പരിപാടിയാണെന്നും ഇങ്ങനെയൊരു സംഭവം തനിക്ക് ഓര്‍മ്മ പോലും ഇല്ലെന്നും ടെസ്സ് ജോസഫിനെ അറിയില്ലെന്നും മുകേഷ് പ്രതികരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.