ദിലീപിനെ ഒറ്റപ്പെടുത്താനുളള ശ്രമമുണ്ടോ? ചോദ്യം കേട്ട മുകേഷിന്റെ നിയന്ത്രണം വിട്ടു

നടന്മാരായ ദേവനും ഗണേഷ് കുമാറും രൂക്ഷമായാണ് പ്രതികരിച്ചത്

mukesh, amma meeting

കൊച്ചി: അമ്മയുടെ വാർഷിക പൊതുയോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ രോഷാകുലനായി നടനും എംഎൽഎയുമായ മുകേഷ്. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെ ഒറ്റപ്പെടുത്താനുളള ശ്രമം ഉണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യമാണ് മുകേഷിനെ കുപിതനാക്കിയത്. ദിലീപ് ഞങ്ങളുടെ കൂടെ ഇവിടെ ഇരിക്കുകയല്ലേ പിന്നെ എങ്ങനെയാണ് ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് മുകേഷ് ചോദിച്ചു.

പൊലീസുകാരുടെ ജോലി ചാനലുകാർ ഏറ്റെടുക്കേണ്ടെന്നും അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്നും മുകേഷ് വളരെ രോഷത്തോടെ പ്രതികരിച്ചു. നടന്മാരായ ദേവനും ഗണേഷ് കുമാറും രൂക്ഷമായാണ് പ്രതികരിച്ചത്. വിഷമം അനുഭവിക്കുന്ന രണ്ട് അംഗങ്ങളെയും തളളിപ്പറയില്ലെന്നും രണ്ടുപേരും അമ്മയുടെ മക്കളാണെന്നും അവരുടെ വേദനയിൽ ഞങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും ഗണേഷ് കുമാർ പറഞ്ഞു. അവരെ തളളിപ്പറയാൻ നിങ്ങളെന്ത് തല കുത്തിമറിഞ്ഞാലും അത് നടക്കില്ല. സംഘടന ഒറ്റക്കെട്ടാണെന്നും സംഘടന പൊളിയില്ലെന്നും ഗണേഷ് തുറന്നടിച്ചു.

(കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

ഗണേഷും മുകേഷും മാധ്യമപ്രവർത്തകരുമായി വാക്കേറ്റം നടത്തുമ്പോൾ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും മൗനം അവലംബിച്ചു. ഇരു താരങ്ങളും ഒരക്ഷരം മിണ്ടാതെ വേദിയിലിരുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ്, ഗണേശ് കുമാര്‍, ഇടവേള ബാബു, സിദ്ദീഖ്, ദിലീപ്, ദേവന്‍, കലാഭവന്‍ ഷാജോണ്‍, സാദിഖ്‌ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mukesh lost control in amma press meet

Next Story
അമ്മ ഒറ്റക്കെട്ട്; ദിലീപിനെ വേട്ടയാടാൻ അനുവദിക്കില്ല; അംഗങ്ങളെ തളളിപ്പറയില്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com