Latest News

എനിക്കും മക്കളുണ്ട്, കുട്ടികളോട് പെരുമാറാന്‍ അറിയാം; നിരന്തരം വേട്ടയാടപ്പെടുന്നു എന്ന് മുകേഷ്

തന്നെ നിരന്തരമായി വേട്ടയാടുന്നു; ഇതെല്ലാം ആസൂത്രിത ശ്രമങ്ങളുടെ ഭാഗമെന്നും മുകേഷ്

mukesh, mukesh mla, mukesh Student Phone Call Voice Clip,Student Phone Call Voice Clip, student phone call controversy, mukesh,mukesh student phone call controversy, mukesh phone call controversy, മുകേഷ്, ഫോൺ കോൾ, വിദ്യാർത്ഥി, എംഎൽഎ, kerala news, malayalam news, latest news, malayalam latest news, latest news malayalam, latest news in malayalam, ie malayalam

പത്താംക്ലാസ് വിദ്യാർത്ഥിയോട് കയർത്ത് സംസാരിക്കുന്ന ടെലഫോൺ സംഭാഷണത്തെക്കുറിച്ച് വിശദീകരണവുമായി നടനും കൊല്ലം എംഎൽഎയുമായ മുകേഷ്. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് മുകേഷ് സംഭവത്തിൽ വിശദീകരണം നൽകിയത്.

ഫോണിൽ സഹായം ചോദിച്ച് വിളിച്ച വിദ്യാർഥിയോട് മുകേഷ് പരുഷമായി സംസാരിക്കുകയും കയർക്കുകയും ചെയ്യുന്നതിന്റെ ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് സംഭവത്തിൽ മുകേഷ് വിശദീകരണം നൽകിയത്.

ഫോൺ കോളിന് പിന്നിൽ ആസൂത്രിതമായ ശ്രമങ്ങളുണ്ടെന്ന് മുകേഷ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ ഇതുവരെ തന്നെ പലരും വിളിച്ച് ശല്യം ചെയ്ത് പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുകേഷ് പറയുന്നു. സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇതിന് പിറകിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുകേഷ് ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

Read More: കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനം: മുഖ്യമന്ത്രി

കുട്ടികളോട് പെരുമാറേണ്ടത് എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും തന്റെ വീട്ടിലും കുട്ടികളുണ്ടെന്നും മുകേഷ് പറഞ്ഞു. തന്നെ വിളിച്ച കുട്ടി അത്രക്ക് നിഷ്കളങ്കനാണെങ്കിൽ എന്തിന് റെക്കോഡ് ചെയ്തുവെന്നും എന്തിന് ആറ് തവണ വിളിച്ചുവെന്നും അപ്പോൾ ഇതെല്ലാം ആസൂത്രിതമല്ലേയെന്നും ചോദിച്ചു.

പാലക്കാട് നിന്നുള്ള വിദ്യാർത്ഥി മുകേഷിനെ വിളിച്ച് സംസാരിക്കുന്നതും മുകേഷ് പരുഷമായി സംസാരിക്കുകയും കയർക്കുകയും ചെയ്യുന്നതാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ടെലഫേൺ സംഭാഷണത്തിന്റ് വോയ്സ് ക്ലിപ്പിലുള്ളത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് താനെന്നും പത്താം ക്ലാസുകാരനാണെന്നും ഫോൺ വിളിച്ചയാൾ പറയുന്നുണ്ട്. കൂട്ടുകാരനാണ് മുകേഷിന്റെ നമ്പർ തന്നതെന്നും കുട്ടി പറയുന്നു.

‘ആറ് പ്രാവശ്യം എന്തിനാണ് തന്നെ വിളിച്ചത്,’ എന്നും എന്തുകൊണ്ട് സ്വന്തം നാട്ടിലെ എംഎൽഎയെ വിളിച്ചില്ല എന്നും മുകേഷ് കുട്ടിയോട് തിരിച്ച് ചോദിക്കുന്നത് ഓഡിയോയിൽ കേൾക്കാം.

താനൊരു സ്റ്റുഡൻറ് ആണെന്നും 10ാം ക്ലാസിലാണ് പഠിക്കുന്നതെന്നും വിദ്യാർഥി പറഞ്ഞപ്പോൾ ‘ആരായാലും തന്നെ വിളിക്കേണ്ട,’ എന്ന് മുകേഷ് പറയുന്നതായും ഓഡിയോയിൽ കേൾക്കാം., കൂട്ടുകാരനാണ് നമ്പർ തന്നതെന്ന് പറഞ്ഞപ്പോൾ ‘അവെൻറ ചെവിക്കുറ്റി നോക്കി അടിക്കണം,’ എന്നും എംഎൽഎ ഓഡിയോയിൽ പറയുന്നു.

Read More: അഴിമതിയില്‍ പരാതി; കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

പ്രാദേശിക എംഎൽഎയുടെ നമ്പറിലേക്ക് വിളിക്കാതെ എന്തിനാണ് തന്നെ വിളിച്ചതെന്നും മുകേഷ് ഫോൺ സംഭാഷണത്തിൽ ചോദിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തന്നെ വേട്ടയാടുക എന്ന് പറയാവുന്ന തരത്തിൽ നിരന്തരം പലരും വിളിച്ച് ശല്യപ്പെടുത്തുന്നതായി മുകേഷ് തന്റെ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

“ഇലക്ഷൻ കഴിഞ്ഞ് റിസൽട്ട് വന്നതിന് ശേഷം ഈ ദിവസം വരെ നിരന്തരമായി വേട്ടയാടുക എന്ന് പറയാവുന്ന തരത്തിൽ തന്നെ പലരും വിളിച്ച് കൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളിൽ തന്നെ ചാർജ് പോവുന്നത്രയും കോളുകളാണ് ഇത്തരത്തിൽ വരുന്നത്. തുടർച്ചയായി ഉപദ്രവിക്കുന്ന തരത്തിൽ പലപല സ്ഥലങ്ങളിൽ നിന്നായി ഇത്തരത്തിൽ കോളുകൾ വരാറുണ്ടെന്നും മുകേഷ് പറഞ്ഞു,” മുകേഷ് പറഞ്ഞു.

“ട്രെയിൻ ലേറ്റായെന്നും കരണ്ടില്ലെന്നും അടക്കം പല കാര്യങ്ങൾ പറഞ്ഞാണ് ഇത്തരം കോളുകൾ വരാറുള്ളത്. ഇതെല്ലാം തന്നെ ആരോ പ്ലാൻ ചെയ്ത് തന്നെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് പോലെയാണ് തോന്നിയതെന്നും മുകേഷ് പറയുന്നു. എന്നാൽ ഇതുവരെ അവർക്ക് വിജയിക്കാനായില്ല. താൻ ആര് ഫോൺ വിളിച്ചാലും എടുക്കുന്ന ആളാണ്. ഇത് ആസൂത്രിതമായ സംഭവം പോലെ തോന്നുന്നു,” മുകേഷ് പറഞ്ഞു.

“ആ കുട്ടി വിളിച്ചത് താൻ ഒരു സൂം മീറ്റിങ്ങിൽ ഇരിക്കവെയാണ്. ആ കുട്ടി വിളിച്ചുകൊണ്ടേയിരുന്നിരുന്നു. സൂം മീറ്റിങ്ങിലാണ് ഞാൻ അങ്ങോട്ട് വിളിക്കാം എന്ന് ആ കുട്ടിക്ക് മറുപടി പല തവണ നൽകി. ആറ് പ്രാവശ്യം കുട്ടി വിളിച്ചപ്പോൾ സൂം മീറ്റിങ് കട്ടായിപ്പോയി. അപ്പോൾ കുട്ടിയോട് ‘ഞാൻ അങ്ങോട്ടേക്ക് വിളിക്കാമെന്ന് പറഞ്ഞില്ലേ’ എന്നും ഇത്രയും നേരം പ്രധാന മീറ്റിങ്ങായിരുന്നു,’ എന്നും പറഞ്ഞു,” മുകേഷ് പറഞ്ഞു.

Read More: രാജകീയ മരങ്ങള്‍ മുറിക്കാന്‍ അനുവാദമില്ല; ആരോപണം നിഷേധിച്ച് ഇ ചന്ദ്രശേഖരന്‍

പിന്നീട് എന്തുകൊണ്ട് പ്രാദേശിക എംഎൽഎയെ വിളിച്ചില്ല എന്ന് ചോദിച്ചെന്നും പ്രാദേശിക എംഎൽഎയെ വിളിച്ച് അദ്ദേഹം എന്തു പറയുന്നു എന്ന് പറഞ്ഞാൽ തനിക്ക് ചെയ്യാനാവുന്നത് ചെയ്യാമെന്ന് കുട്ടിയോട് പറഞ്ഞുവെന്നും മുകേഷ് പറഞ്ഞു.

“പിന്നീട് അവിടത്തെ എംഎൽഎ ആരാണെന്നറിയാമോ എന്ന് ചോദിച്ചപ്പോൾ കുട്ടി അറിയില്ലെന്ന് മറുപടി നൽകി. 10ാംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി സ്വന്തം നാട്ടിലെ എംഎൽഎയെ അറിയില്ലെന്ന് പറയുമ്പോൾ ഞാൻ എന്തെങ്കിലും ദേഷ്യപ്പെട്ട് പറയും. പത്താംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി അക്കാര്യം അറിഞ്ഞിരിക്കണം,” മുകേഷ് പറഞ്ഞു.

‘എന്റെ ഫ്രണ്ട് ഈ നമ്പർ തന്നു എന്ന് പറഞ്ഞാൽ ആ ഫ്രണ്ട് ഫ്രണ്ടല്ല എനിമിയാണ്. അത് ആ കുട്ടിയുടെ മാത്രമല്ല, നാടിന്റെ ശത്രുവാണ്. കുട്ടികളെക്കൊണ്ട് അടക്കം ഒരാളെ വിളിച്ച് ഉപദ്രവിപ്പിക്കാനാണ് അവർ ലക്ഷ്യമിടുന്നത്,” മുകേഷ് പറഞ്ഞു.

Read More: കോവിഡില്‍ പെരുവഴിയിലായി പ്രവാസികള്‍; ജോലി നഷ്ടപ്പെട്ടത് 10.45 ലക്ഷം പേര്‍ക്ക്

“എന്നെ വിളിച്ച കുട്ടി അത്രക്ക് നിഷ്കളങ്കനാണെങ്കിൽ എന്തിന് റെക്കോഡ് ചെയ്തു. എന്തിന് ആറ് തവണ വിളിച്ചു. അപ്പോൾ ഇതെല്ലാം ആസൂത്രിതമല്ലേ.”

“നിരന്തരമായി എന്നെ വിളിച്ചിട്ടും എന്റെ ഓഫീസിൽ നിന്നാണ് വിളിച്ചതെന്ന് പറഞ്ഞിട്ടും പലരും ആസൂത്രിത ശ്രമങ്ങൾ നടത്തുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളിൽ കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.”

“കുട്ടികളോട് പെരുമാറേണ്ടത് എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല. ഫ്ളവേഴ്സ് ചാനലിൽ കൊച്ചു കുട്ടികൾപാട്ടു പാടുന്ന പരിപാടിയിൽ എൺപതോളം എപ്പിസോഡുകളിൽ ഞാനുണ്ടായിരുന്നു. എത്ര നന്നായാണ് കുട്ടികളോട് ഞാൻ ഇടപെടുന്നതെന്ന് അതിൽ കാണാം,” മുകേഷ് പറഞ്ഞു.

Read More: കോവിഡ് മരണനിരക്കിലെ അവ്യക്തതകള്‍ നീക്കും : ആരോഗ്യമന്ത്രി

“എനിക്ക് മക്കളുണ്ട്. എന്റെ വീട്ടിൽ കുട്ടികളുണ്ട്. ചൂരലുകൊണ്ട് അടിക്കണമെന്നത് ആലങ്കാരികമായി പറഞ്ഞതാണ്. മുതിർന്ന ആൾ എന്ന നിലക്കാണ് അത് പറഞ്ഞത്. ആ കുട്ടിയുടെ അച്ഛന്റെയോ മൂത്ത ജ്യേഷ്ഠന്റേയോ പ്രായമുണ്ട്. സ്വന്തം എംഎൽഎയുടെ പേര് പോലുള്ള ലളിതമായ രാഷ്ട്രീയമെങ്കിലും ആ പ്രായത്തിൽ അറിഞ്ഞിരിക്കണം.”

“ചെറുപ്പത്തിൽ ചൂരലുകൊണ്ട് ധാരാളം തല്ലുകിട്ടിയിട്ടുണ്ട്. അതുപോലെ പറഞ്ഞതാണ് ചൂരലുകൊണ്ട് അടിക്കണമെന്നത്. അത് അടിക്കുമെന്ന് പറഞ്ഞതല്ല. അത് ഒരു പ്രയോഗമാണ്,” മുകേഷ് പറഞ്ഞു.

“ഇത് തികച്ചും ആസൂത്രിതമായി ആരോ നടത്തിയ കാര്യമാണ്. ഇത് ഈ നാട്ടിലെ നല്ലവരായ കുട്ടികളും രക്ഷിതാക്കളും വിശ്വസിക്കരുത്. ഇതിൽ തികച്ചും രാഷ്ട്രീയമാണുള്ളത്. ഇതിനെതിരെ സൈബർ സെല്ലിലും പൊലീസിലും പരാതി നൽകാൻ പോവുകയാണ്,” എംഎൽഎ പറഞ്ഞു. ഇതിനെതിരെ പ്രവർത്തിച്ചത് ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുകേഷ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mukesh facebook video on student phone call voice clip

Next Story
കോവിഡ് സ്ഥിരീകരിച്ചത് 12,100 പേര്‍ക്ക്; 76 മരണം; ടിപിആർ 10.25
The moderation of comments is automated and not cleared manually by malayalam.indianexpress.com