scorecardresearch
Latest News

മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്, തിങ്കളാഴ്ച പ്രവൃത്തി ദിനം

അവധി മാറ്റി ഉത്തരവിറക്കിയതോടെ തിങ്കളാഴ്ച പ്രവൃത്തി ദിനമായിരിക്കും

muharram, muslim, ie malayalam

തിരുവനന്തപുരം: മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. നേരത്തെ തിങ്കളാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. വിവിധ മുസ്‌ലിം സംഘടനകള്‍ അവധി മാറ്റണമെന്നു സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് അവധി പുനർനിശ്ചയിച്ചത്. അവധി മാറ്റി ഉത്തരവിറക്കിയതോടെ തിങ്കളാഴ്ച പ്രവൃത്തി ദിനമായിരിക്കും.

ഹിജ്റ കലണ്ടർ പ്രകാരം മുഹറം പത്ത്​ ചൊവ്വാഴ്ച ആയിരിക്കുമെന്ന്​ നേര​ത്തെ മുസ്​ലിം പണ്ഡിതർ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് അവധി മാറ്റിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍, സ്‌കൂളുകൾ തുടങ്ങിയവയ്ക്കടക്കം ചൊവ്വാഴ്ച അവധിയായിരിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Muharram government holiday changed from monday to tuesday