‘മതനിരപേക്ഷതയെ കോൺഗ്രസ് വഞ്ചിച്ചു, ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി കളഞ്ഞ് കുളിച്ചു’: പിഎ മുഹമ്മദ് റിയാസ്

ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കുമെന്നടക്കമുള്ള മോഡിയുടെ പ്രസംഗം, എല്ലാവർക്കും സ്മാർട്ട് ഫോണ്‍ എന്നിവ വാഗ്ദാനം നല്‍കി ബിജെപി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് റിയാസ്

മതനിരപേക്ഷതയ്ക്ക് വേണ്ടിയുളള പോരാട്ടത്തെ കോണ്‍ഗ്രസ് ഒറ്റു കൊടുത്തതായി ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് ബിജെപി പ്രചരണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

മുഹമ്മദ് റിയാസിന്റെ പ്രസ്താവന:

ത്രിപുരയിൽ കഴിഞ്ഞ തവണ 36.87 % വോട്ട് കിട്ടിയ കോൺഗ്രസ്സിന് 1.9% വോട്ട് മാത്രമാണ് ഇത്തവണ ലഭിച്ചത് .കോൺഗ്രസ്സിന്റെ സിറ്റിംഗ് എം എൽ എ മാർ ബി ജെ പി ആയി മാറിയതിന് ശേഷം കോൺഗ്രസിന്റ സംസ്ഥാന നേതാക്കൻമാരെല്ലാം കൂട്ടത്തോടെ ബി ജെ പിയിലേക്ക് ചേക്കേറി. മത നിരപേക്ഷതക്ക് വേണ്ടിയുള്ള പോരാട്ടത്തെ ഇതിലൂടെ ഒറ്റു കൊടുക്കുകയായിരുന്നു കോൺഗ്രസ്.

തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പൂർണ്ണമായും ലംഘിച്ചാണ് ബി ജെ പി പ്രചരണം നടത്തിയത്. ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കുമെന്നടക്കമുള്ള മോഡിയുടെ പ്രസംഗം, എല്ലാവർക്കും സ്മാർട്ട് ഫോൺ , സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർക്ക് ഐ ഡി കാർഡ് കാണിച്ചാൽ ട്രയിനിൽ സൗജന്യ യാത്ര തുടങ്ങിയവ അതിൽ ചിലത് മാത്രം. ഇതിനെല്ലാം എതിരെ സി പി എം പരാതി നൽകിയപ്പോൾ ഇലക്ഷൻ കമ്മീഷൻ കൈയും കെട്ടി നോക്കി നിൽക്കുകയായിരുന്നു.

കഴിഞ്ഞ തവണ 48% വോട്ട് കിട്ടിയ സി പി ഐ എം മ്മിന് 44.7% വോട്ട് ഇത്തവണ നിലനിർത്താനായത് ചെറിയ കാര്യമല്ല .ഇന്നും ത്രിപുരയിലെ ഏറ്റവും ജനപിന്തുണയുള്ള പ്രസ്ഥാനം സി പി എം തന്നെയാണ്. ഇലക്ഷൻ ഫലത്തിലുള്ള പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുകയും മുന്നോട്ട് പോവുകയും പെയ്യും. 1988ൽ കേന്ദ്ര ഭരണമുപയോഗിച്ച് കോൺഗ്രസ് ഭരണം പിടിച്ചെടുത്തതാണ് അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നതും ചരിത്രം തന്നെയാണ് .

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Muhammed riyaz accuses violation of election code of conduct in tripura by bjp

Next Story
മുഖ്യമന്ത്രി പിണറായി വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുPinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com