‘ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല’, പരസ്യം വിവാദത്തിൽ, ഫായിസിന് മിൽമയുടെ സമ്മാനം

സമ്മാനമായി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും പറഞ്ഞു

Milma, മിൽമ, Milma Malabar, മിൽമ മലബാർ, Muhammed Faayiz, മുഹമ്മദ് ഫായിസ്, ചെലോൽത് ശരിയാവും ചെലോൽത് ശരിയാവില്ല, Viral Video, വെെറൽ വീഡിയോ, IE Malayalam, ഐഇ മലയാളം

കോഴിക്കോട്: ‘ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല’ എന്ന മുഹമ്മദ് ഫായിസിന്റെ വാക്കുകള്‍ ‘മില്‍മ’ പരസ്യമാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നതിന് പിന്നാലെ ഫായിസിന് ഉപഹാരവുമായ മിൽമ വീട്ടിലെത്തി. പതിനായിരം രൂപയും 14,000 രൂപയുടെ ആൻഡ്രോയിഡ് ടി.വിയും മിൽമയുടെ എല്ലാ ഉൽപന്നങ്ങളുമാണ് ഫായിസിന്‍റെ വീട്ടിലെത്തി കൈമാറിയത്. സമ്മാനമായി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും പറഞ്ഞു.

മിൽമ പരസ്യത്തിനായി ഉപയോഗിച്ച വാക്കുകളുടെ അവകാശം ഫായിസിനാണെന്നും അര്‍ഹമായ പ്രതിഫലം നല്‍കണമെന്നും ആവശ്യപ്പെട്ട് ഫെയ്‌സ്‌ബുക്കിൽ പ്രമുഖരടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു.

Also Read: ‘ചേലോൽത്’ അല്ല എല്ലാം ശരിയാകും; മിൽമയുടെ സമ്മാനത്തുക ഫായിസ് നാളെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

കടലാസ് ഉപയോഗിച്ച് പൂവുണ്ടാക്കാന്‍ ശ്രമിക്കുന്നത് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഫായിസ് പറഞ്ഞ വാക്കുകളടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ”ചെലോല്‍ത് റെഡി ആകും, ചെലോല്‍ത് റെഡി ആകൂല. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ,” എന്ന ആത്മവിശ്വാസത്തോടെയുള്ള ഫായിസിന്റെ വാക്കുകളടങ്ങിയ വീഡിയോ ലക്ഷങ്ങളാണു കണ്ടത്.

ഫായിസിന്റെ വാക്കുകള്‍ ഉപയോഗിച്ച് മില്‍മ മലബാര്‍ മേഖലാ യൂണിയനാണു ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കിയത്. ”ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല. പക്ഷേ ചായ എല്ലാര്‍തും ശരിയാകും, പാല്‍ മില്‍മ ആണെങ്കില്‍,” എന്നായിരുന്നു പരസ്യത്തിലെ വാചകം. മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ ഫെയ്‌സ്ബുക്ക് പേജിലും വാട്‌സാപ്പ് ഗ്രൂപ്പിലാണു പരസ്യം പ്രത്യക്ഷപ്പെട്ടത്. ജനലക്ഷങ്ങളുടെ മനസില്‍ ഇടംപിടിച്ച വാക്കുകളുടെ ‘പേറ്റന്റ്’ ഫായിസിന് അവകാശപ്പെട്ടതാണെന്നും അര്‍ഹതപ്പെട്ട പ്രതിഫലം നല്‍കണമെന്നും നിരവധിപേരാണ് ആവശ്യപ്പെട്ടിരുന്നത്.

Also Read: ‘ചെലോൽത് റെഡി ആകും, ചെലോൽത് റെഡി ആകൂല’; പ്രചോദനമാണ് ഈ മിടുക്കൻ

ഫായിസുമായി സംസാരിച്ചെന്നും അവന്റെ നിഷ്‌കളങ്കതയ്ക്കും ആത്മവിശ്വാസത്തിനും അംഗീകാരമായി സമ്മാനം നല്‍കുമെന്നും മില്‍മ മേഖലാ എംഡി കെഎം. വിജയകുമാരന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു.

”ഫായിസിന്റെ വാക്കുകള്‍ ഉപയോഗിച്ചുള്ള പരസ്യമല്ല മില്‍മ ചെയ്തത്. മലബാര്‍ യൂണിയന്റെ ഫെയ്‌സ്‌ബുക്ക് പേജിലും വാട്‌സാപ്പ് കൂട്ടായ്‌മയിലും സന്ദര്‍ഭത്തിന് അനുസരിച്ചുള്ള ഒരു കാര്‍ഡ് പോസ്റ്റ് ചെയ്യുകയാണുണ്ടായത്. ഫായിസുമായി ഫോണില്‍ സംസാരിച്ചു. ജീവിതം കുറച്ചുകൂടി ലളിതമായി കാണാന്‍ പറയുന്ന ഫായിസിന്റെ വാക്കുകള്‍ നമുക്കൊക്കെയുള്ള പാഠമാണ്. സന്തോഷസൂചകമായി ആ മോന് സമ്മാനം നല്‍കും,”
എന്നായിരുന്നു വിജയകുമാരന്‍ പറഞ്ഞത്.

ജിദ്ദയില്‍ ജോലി ചെയ്യുന്ന കൊണ്ടോട്ടി കിഴിശേരി കുഴിഞ്ഞോളം മുനീര്‍ സഖാഫിയുടെയും മൈമൂനയുടെയും മകനാണ് മുഹമ്മദ് ഫായിസ്. കുഴിമണ്ണ ഇസത്ത് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഫായിസ് ജൂലൈ 22നാണു വീഡിയോ ചിത്രീകരിച്ചത്.

Also Read: സാരി പ്രണയവുമായി വീണ്ടും സ്വാസിക; പുതിയ ചിത്രങ്ങൾ

വീട്ടുകാര്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഉമ്മയുടെ മൊബൈല്‍ ഫോണെടുത്ത് ആരും കാണാതെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. പിതാവിന് വീഡിയോ ഫായിസ് അയച്ചുനല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കൂട്ടുകാരില്‍ നിന്നോ മറ്റോ ഫെയ്‌സ്‌ബുക്കിലും വാട്‌സാപ്പിലും എത്തിയതോടെയാണ് വീഡിയോ വൈറലായത്.

കടലാസ്, പെന്‍സില്‍, കത്രിക എന്നീ സാമഗ്രികളൊക്കെ ഉപയോഗിച്ചാണു ഫായിസ് പൂവ് നിര്‍മിക്കാന്‍ ശ്രമിച്ചത്. കടലാസ് മടക്കി, അതിന് മുകളില്‍ പൂവിന്റെ ആകൃതി വരച്ച് അത് വളരെ ക്ഷമയോടെ കത്രിക ഉപയോഗിച്ച് മുറിച്ചെടുത്തു. ദേ പൂ റെഡിയായി എന്ന് പറഞ്ഞ് തുറക്കുമ്പോള്‍ കടലാസ് രണ്ട് കഷ്ണമായി. ആ സാഹചര്യത്തെ, ”ചെലോല്‍ത് റെഡി ആകും, ചെലോല്‍ത് റെഡി ആകൂല. റെഡി ആയില്ലെങ്കിലും ഞമ്മക്ക് ഒരു കൊയപ്പല്യാ,” എന്നു പറഞ്ഞാണ് ഫായിസ് നിസാരമായി നേരിട്ടത്.

Also Read: കല്ലേറു കിട്ടാതെ രക്ഷപ്പെട്ടു; ഓർമകളിലേക്കു ഊളിയിട്ടിറങ്ങി ചാക്കോച്ചൻ

ഈ കൊച്ചുമിടുക്കന്‍ ആത്മവിശ്വാസം കണ്ടുപഠിക്കണമെന്നും ജീവിതത്തിലെ ചെറു പരാജയങ്ങളില്‍ പോലും തളര്‍ന്നുപോകുന്നവര്‍ക്കു ഫായിസ് പാഠമാണെന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ മിക്കവരും സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Muhammed faayiz viral video milma ad controversy

Next Story
മറുപടി അർഹിക്കാത്തതുകൊണ്ടാണ് പറയാത്തത്; രാഷ്‌ട്രീയ ആരോപണങ്ങളിൽ പിണറായിയുടെ പ്രതികരണംpinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com