പാലക്കാട്: ലൈംഗികാരോപണത്തെ തുടർന്ന്  പാർട്ടിയിൽ നിന്നും  സസ്പെൻഷനിലായി സി പി എം നേതാവും മണ്ണാർക്കാട് എംഎൽഎയുമായ പി.കെ.ശശി പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ പിന്മാറി. പാലക്കാട് വെള്ളിനേഴി ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന സർഗവിദ്യാലയം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയിൽ നിന്നാണ് എം.ടി. വാസുദേവൻ നായർ പിന്മാറിയത്.

സർഗവിദ്യാലയം പദ്ധതിയുടെ ഉദ്ഘാടകൻ എം.ടിയായിരുന്നു. പി.കെ ശശിയെ കൂടാതെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദനാഥും പരിപാടിയിൽ സംബന്ധിക്കുന്നുണ്ടായിരുന്നു. സർഗവിദ്യാലയം പരിപാടിയുടെ പ്രവർത്തനോദ്ഘാടനം നിർവാഹകൻ രവീന്ദ്രനാഥായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാലാണ് പരിപാടിയിൽ നിന്നും പിൻമാറിയതെന്നും, ഇത് സംബന്ധിച്ച സന്ദേശം പരിപാടിയുടെ സംഘാടകർക്ക് അയച്ചിട്ടുണ്ടെന്നും എം.ടി വാസുദേവൻ അറിയിച്ചു. എന്നാൽ ലൈംഗികാരോപണം നേരിടുന്ന പി.കെ ശശിക്കൊപ്പം വേദി പങ്കിടുന്നതിനെതിരെ എം.ടിക്ക് നിരവധി കത്തുകൾ ലഭിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാ ണ് എം.ടിയുടെ പിന്മാറ്റമെന്നാണ് വിലയിരുത്തുന്നത്.

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് പി.കെ.ശശിക്ക് പാർട്ടി അച്ച ടക്ക നടപടി നേരിടേണ്ടി വന്നത്. ആറ് മാസത്തേക്ക് സസ്പെൻഷൻ നടപടി നേരിടുകയാണ് പി.കെ.ശശി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.