കണ്ണൂർ: ബിജെപി നേതാവ് എം.ടി.രമേശിനു മറുപടിയുമായി കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. കണ്ണൂരിലെ ബിജെപി പ്രവർത്തകരോട് കാര്യങ്ങൾ അന്വേഷിച്ചിരുന്നെങ്കിൽ ഇത്തരമൊരു വിഡ്ഢിത്തം രമേശ് പുലമ്പുമായിരുന്നില്ലെന്ന് ജയരാജൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതി കതിരൂർ പഞ്ചായത്തിലെ ചുണ്ടങ്ങാപ്പൊയിൽ സ്വദേശിയാണെന്നാണ് മനസ്സിലാക്കുന്നത്. ചുണ്ടങ്ങാപ്പൊയിലും പാട്യം കോട്ടയാടിയും തമ്മിൽ എത്ര കിലോമീറ്റർ അകലമുണ്ടെന്നു ജനങ്ങൾക്കറിയാം. പിന്നെ എങ്ങിനെയാണ് അദ്ദേഹം എന്റെ അയൽവാസിയാവുന്നത് എന്ന് ബിജെപി നേതാവ് വിശദീകരിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

ബിജെപിയുടെ അഖിലേന്ത്യാ നേതാവ് കൃഷ്ണദാസിന്റെ സുഹൃത്തും അടുത്ത അനുയായിയുമായ ബിജെപിയുടെ തലശ്ശേരി മണ്ഡലം പ്രസിഡന്റ് സുമേഷ് ഏത് കേസിൽ പ്രതിയായാണ് മാസങ്ങളായി ഒളിവിൽ കഴിയുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കാൻ ബിജെപി നേതാവിനെ വെല്ലുവിളിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.

ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബിജെപി നേതാവ് എം.ടി.രമേശ് കണ്ണൂരിലെ ബി.ജെ.പി പ്രവർത്തകരോട് കാര്യങ്ങൾ അന്വേഷിച്ചിരുന്നെങ്കിൽ ഇത്തരമൊരു വിഡ്ഢിത്തം പുലമ്പുമായിരുന്നില്ല. ഞാൻ ദീർഘകാലമായി പാട്യം പഞ്ചായത്തിലെ കോട്ടയോടിയിലാണ് താമസം.

നടിയെ ആക്രമിച്ച കേസിലെ പ്രതി കതിരൂർ പഞ്ചായത്തിലെ ചുണ്ടങ്ങാപ്പൊയിൽ സ്വദേശിയാണെന്നാണ് മനസ്സിലാക്കുന്നത്. ചുണ്ടങ്ങാപ്പൊയിലും പാട്യം കോട്ടയാടിയും തമ്മിൽ എത്ര കിലോമീറ്റർ അകലമുണ്ടെന്നു ജനങ്ങൾക്കറിയാം. പിന്നെ എങ്ങിനെയാണ് അദ്ധേഹം എന്റെ അയൽവാസിയാവുന്നത് എന്ന് ബി.ജെ.പി നേതാവ് വിശദീകരിക്കണം.

ബി.ജെ.പി യുടെ അഖിലേന്ത്യാ നേതാവ് കൃഷ്ണദാസിന്റെ സുഹൃത്തും അടുത്ത അനുയായിയുമായ ബി.ജെ.പി യുടെ തലശ്ശേരി മണ്ഡലം പ്രസിഡന്റ് സുമേഷ് ഏത് കേസിൽ പ്രതിയായാണ് മാസങ്ങളായി ഒളിവിൽ കഴിയുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കാൻ ബി.ജെ.പി നേതാവിനെ വെല്ലുവിളിക്കുന്നു. ബ്ലേഡ്/ കൊട്ടേഷൻ മാഫിയാ പ്രവർത്തനങ്ങൾ സംരക്ഷിക്കുന്നത് സംഘപരിവാര നേതാക്കളാണെന്നു നിരവധി സംഭവങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങൾ പുറത്തു വരുന്നത് തടയാനാണ് ബി.ജെ.പി നേതാവിന്റെ ഇത്തരം നുണപ്രചാരണങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ