കോട്ടയം: കോട്ടയത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം. പിഎസ്‌സിയിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ കോട്ടയം കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം ഉണ്ടായി. ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ ചീമുട്ടയെറിഞ്ഞു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ലീഗ് പ്രതിഷേധിക്കുന്നത് ഉചിതമായ കാര്യത്തിനാണെന്നും ലീഗിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആറോളം പൊലീസുകാരുടെ ദേഹത്ത് ചീമുട്ട കൊണ്ടു. അറസ്റ്റ് ചെയ്തവരെ വിട്ടുനൽകണമെന്ന് പൊലീസിനോട് തിരവഞ്ചൂർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം എറണാകുളത്ത് യൂത്ത് ലീഗ് നടത്തിയ മാർച്ചും സംഘർഷത്തിലാണ് കലാശിച്ചത്.
Read Also: പ്രിയാ രാമന്‍ ബിജെപിയിൽ ചേർന്നു- വീഡിയോ
പിഎസ്‌സി ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എന്‍ഡിഎയും മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള അടക്കമുള്ള പ്രമുഖ നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പിഎസ്‌സിയിലെ ക്രമക്കേടുകള്‍ പരിഹരിക്കുകയാണ് എന്‍ഡിഎയും ആവശ്യപ്പെടുന്നത്. യൂണിവേഴ്‌സിറ്റ് കോളേജ് വിഷയവും എന്‍ഡിഎ ഉയര്‍ത്തിക്കാട്ടി.