scorecardresearch

കൊച്ചി കപ്പൽ അപകടം; 1277 കോടിയുടെ ബാങ്ക് ഗാരണ്ടി നല്‍കാമെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി

9531 കോടി രൂപയായിരുന്നു സർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്

9531 കോടി രൂപയായിരുന്നു സർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്

author-image
WebDesk
New Update
kochi ship accident111

ഫയൽ ഫൊട്ടോ

കൊച്ചി: കേരള തീരത്തുണ്ടായ കപ്പൽ അപകടത്തിൽ 1277 കോടിയുടെ ബാങ്ക് ഗാരണ്ടി നല്‍കാമെന്ന് കപ്പല്‍ കമ്പിനി. ഇക്കാര്യം കപ്പല്‍ കമ്പിനി ഹൈക്കോടതിയെ അറിയിച്ചു. കമ്പനിയുടെ നിര്‍ദ്ദേശം കോടതി രേഖപ്പെടുത്തി. നേരത്തെ 9531 കോടി രൂപയായിരുന്നു സർക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.

Advertisment

ഈ തുക നല്‍കാനാകില്ലെന്ന് കപ്പല്‍ കമ്പനി കോടതിയെ അറിയിച്ചു. അപകടം രാജ്യാതിര്‍ത്തിക്ക് പുറത്ത് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയാണെന്നും സംസ്ഥാന സര്‍ക്കാരിന് അഡ്മിറാല്‍റ്റി സ്യൂട്ട് നല്‍കാന്‍ അധികാരമില്ലെന്നും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ഹൈക്കോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു.

Also Read: സംസ്ഥാനത്ത് ഇന്നും ഇടിയോടുകൂടിയ മഴ; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; മത്സ്യബന്ധനത്തിനു വിലക്ക്

വിശദമായ വാദത്തിനൊടുവിലാണ് 1227 കോടി കെട്ടിവെക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. തുക കെട്ടിവെച്ച ശേഷം മാത്രമേ നേരത്തെ അറസ്റ്റ് ചെയ്ത എംഎസ്‌സി അക്വിറ്റേറ്റ കപ്പൽ വിട്ട് നൽകുന്നതിൽ തീരുമാനം ഉണ്ടാവുകയുള്ളെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കപ്പൽ അപകടം സമുദ്രമത്സ്യ മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് പഠന റിപ്പോർട്ട് ഉണ്ടായിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കം ചൂണ്ടിക്കാണിച്ചാണ് സർക്കാർ വാദമുഖങ്ങൾ ഉന്നയിച്ചത്. 

Advertisment

Also Read: കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ ബിജെപിയുടെ വോട്ട് ശതമാനം ഉയർന്നു: സജി ചെറിയാൻ

കഴിഞ്ഞ മേയ് 24-നാണ്, കേരള തീരത്തു നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലായിരുന്ന ലൈബീരിയൻ ചരക്കുകപ്പലായ എംഎസ്‌സി എൽസ - 3 അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ചരക്കുകപ്പൽ അറബിക്കടലിൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. കപ്പൽ പൂർണമായി മുങ്ങിയതോടെ കണ്ടെയ്നറുകൾ സംസ്ഥാനത്തിൻറെ തെക്കൻ തീരങ്ങളിൽ പലയിടത്തായി അടിഞ്ഞിരുന്നു.

Read More: തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1501 വാർഡുകൾ, ആർക്ക് അനുകൂലം ?

Accident High Court Ship

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: